mathrubhumi weeklyശ്രീനാരായണ ഗുരുവിന്റെ സമാധിയ്ക്ക് 93 വര്‍ഷം തികയുന്ന വേളയില്‍ ഗുരുദേവന്റെ ദര്‍ശനലോകത്തിലൂടെ യാത്ര നടത്തുകയാണ് പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്.

നാരായണഗുരുവിന്റെ ശിഷ്യനും ചിന്തകനും എഴുത്തുകാരനും കേരളകൗമുദിയുടെ സ്ഥാപകനുമായിരുന്ന സി.വി കുഞ്ഞുരാമന്‍ ഗുരുദേവനുമായി നടത്തിയ സംവാദം ആഴ്ചപ്പതിപ്പ് പുനപ്രസിദ്ധീകരിച്ചിരിക്കുന്നു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുധര്‍മോപദേശത്തെ ചോദ്യം ചെയ്തുകൊണ്ടുതുടങ്ങുന്ന സംവാദം മലയാളത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ അഭിമുഖങ്ങളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. 

ഗുരുവിന്റെ മതദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന വര്‍ത്തമാനകാലത്തെക്കുറിച്ചും വിമര്‍ശനാത്മക ആത്മീയതയെക്കുറിച്ചും സുനില്‍.പി. ഇളയിടം എഴുതിയ ലേഖനം ചൂണ്ടിക്കാട്ടുന്നത് ഗുരുവിലേക്കുള്ള വഴി ഇനിയും തിരിച്ചറിയാത്ത സമൂഹത്തിന്റെ നിസ്സഹായതയെക്കുറിച്ചാണ്.

ശ്രീനാരായണ ഗുരുവിന്റെ ആധുനിക കാഴ്ചപ്പാടുകളെക്കുറിച്ചും കുലത്തൊഴിലും ജാതിത്തൊഴിലും അവസാനിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുമാണ്  'ഗുരുവിന്റെ ആധുനികത' എന്ന ലേഖനത്തില്‍ ടി.ടി ശ്രീകുമാര്‍ വ്യക്തമാക്കുന്നത്. കവിത ബാലകൃഷ്ണന്‍ എഴുതിയ ഗുരുവും പ്രതിഷ്ഠാപന കലയും , സജയ് കെ.വിയുടെ ഗുരുകവിതയുടെ ലാവണ്യം. പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതിയ ശ്രീനാരായണഗുരു എന്ന കവികള്‍ തുടങ്ങിയ ലേഖനങ്ങളും സച്ചിദാനന്ദനും മധുസൂദനന്‍ നായരും എഴുതിയ ഗുരുകവിതകളും ആഴ്ചപ്പതിപ്പിന്റെ ശ്രീനാരായണഗുരു പതിപ്പിലെ വിഭവങ്ങളാണ്.

ആഴ്ചപ്പതിപ്പ് വാങ്ങാം