അനശ്വര സംവിധായകന്‍ സത്യജിത് റായിയുടെ നൂറാം ജന്മദിനമെത്തുമ്പോള്‍ റായ് ശതാബ്ദി പതിപ്പുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ്. സംവിധായകരുടെ സംവിധായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകം കണ്ട ഏറ്റവും മഹാനായ സംവിധായകനോടുള്ള ആദരമായാണ് ഈ ലക്കം ഇറക്കിയിരിക്കുന്നത്. റായിയെക്കുറിച്ച് ബംഗാളി സിനിമ നിരൂപകനായ സമിക് ബന്ദോപാധ്യായയുമായും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള സംഭാഷണങ്ങള്‍ ഈ ലക്കത്തില്‍ വായിക്കാം.
ഇവര്‍ക്ക് പുറമെ ജോഷി ജോസഫ്, വിജയകൃഷ്ണന്‍, വിജയലക്ഷ്മി, ഒ.കെ ജോണി, കെ.ബി വേണു, എം.ജി അനീഷ്, കീര്‍ത്തിക് ശശിധരന്‍ എന്നിവരുടെ റായ് ലേഖനങ്ങളും ഈ ലക്കത്തിലുണ്ട്. റായ് എന്ന ബഹുമുഖ പ്രതിഭയുടെ പല അടരുകളും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നവയാണ് ഈ ലേഖനങ്ങള്‍.

റായിയുടെ പത്‌നി ബിജോയ റായിയെ കുറിച്ച് എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര്യ പരിഭാഷയാണ് ഈ ലക്കത്തിന്റെ മറ്റൊരു ആകര്‍ഷണം. തങ്ങള്‍ പ്രണയബദ്ധരായിരുന്ന കാലവും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ആഴ്ന്നിറങ്ങിയ പലകാലങ്ങളിലെ റായുടെ അനുഭവലോകവും ഓര്‍മയില്‍ നിന്ന് അവതരിപ്പിക്കുന്നതാണ് നിങ്ങളുടെ റായ് എന്റെ മണിക് എന്ന ഈ ലേഖനം. അടുത്ത വര്‍ഷം മെയ് 2 നാണ് സത്യജിത്ത് റായിയുടെ നൂറാം പിറന്നാള്‍.
ഈ ലക്കം ആഴ്ചപ്പതിപ്പ് വാങ്ങാം
Content Highlights: Mathrubhumi Weekly Sathyajith Rai