കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥകളും കവിതകളും എഴുത്തുകാരുടെ ശബ്ദത്തില്‍ കേള്‍ക്കാം. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ലക്കം മുതലാണ് ഈ സംവിധാനം. രചനയ്‌ക്കൊപ്പമുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ എഴുത്തുകാരുടെ ശബ്ദത്തില്‍ സൃഷ്ടികള്‍ ആസ്വദിക്കാം.

weekly
മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാം

പൗരത്വനിയമഭേദഗതി ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തില്‍ സച്ചിദാനന്ദന്‍ എഴുതിയ 'ഭ്രഷ്ടന്റെ കൊടി'യാണ് ശബ്ദരൂപത്തില്‍ വായനക്കാരെ കാത്തിരിക്കുന്ന ആദ്യ വിഭവം. വി.ടി. ജയദേവന്‍, സിന്ധു കെ.വി., പി. ശിവലിംഗന്‍ എന്നിവരുടെ കവിതകളും കേള്‍ക്കാം. ഒപ്പം സതീഷ്ബാബു പയ്യന്നൂരിന്റെ കഥയും.

പുതിയകാലത്തിന്റെ ആസ്വാദന വൈവിധ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് എണ്‍പത്തിയേഴ് വര്‍ഷം പിന്നിട്ട ആഴ്ചപ്പതിപ്പിലൊരുക്കിയ ഈ മാറ്റം. പുതിയ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് സാഹിത്യാനുഭവത്തെ കൂടുതല്‍ ജനകീയവുമാക്കുകയാണ് ലക്ഷ്യം.

മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാം

Content Highlights: mathrubhumi weekly podcast