കവികളുടെ ചൊല്‍ക്കാഴ്ചകള്‍ സമൃദ്ധമായിരുന്ന പോയകാലത്തെ അനുസ്മരിപ്പിച്ച് 'മാതൃഭൂമി ആഴ്ചപ്പതിപ്പ്' കവിയരങ്ങൊരുക്കുന്നു. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ആഴ്ചപ്പതിപ്പാണ് ഡിജിറ്റല്‍ കവിയരങ്ങിലൂടെ പത്ത് കവികളെ അണിനിരത്തുന്നത്. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ കവിതകള്‍ കവികളുടെ ശബ്ദത്തില്‍ ആസ്വദിക്കാം.

weeklyകടമ്മനിട്ടയും ഡി. വിനയചന്ദ്രനും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ അരങ്ങ് വാണിരുന്ന പഴയ കാവ്യകാലത്തെ പുനരാനയിക്കുകയാണ് ഇ-കവിയരങ്ങിലൂടെ ആഴ്ചപ്പതിപ്പ്. 1941-ല്‍ അന്തരിച്ച കവിയൂര്‍ വെങ്കിടാചലം അയ്യരുടെ ക്ലാസില്‍ മതചിന്ത എന്ന കവിത അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ ശബ്ദത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.

പി.എന്‍. ഗോപീകൃഷ്ണന്‍, രാവുണ്ണി, വി.ജി. തമ്പി, രാം മോഹന്‍ പാലിയത്ത്, ദിവാകരന്‍ വിഷ്ണുമംഗലം, കണിമോള്‍, സെബാസ്റ്റ്യന്‍, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, എം.എസ്. ബനേഷ് എന്നിവരാണ് വാക്കും മൊഴിയുമായി വായനക്കാരിലേക്കെത്തുന്നത്. ഒപ്പം മലയാളത്തിന്റെ മുതിര്‍ന്ന കവി സച്ചിദാനന്ദന്റെ ഖസാക്കിന്റെ ഇതിഹാസം പശ്ചാത്തലമായുള്ള കഥയും കേള്‍ക്കാം.

ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാം