കോഴിക്കോട്: മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന സാഹിത്യക്യാമ്പിന് വെള്ളിയാഴ്ച തുടക്കമാകും. കൊല്ലം അഷ്ടമുടി പെരുങ്ങാലം മാര്‍ത്തോമ ധ്യാനതീരത്താണ് ക്യാമ്പ്. മൂന്നുദിവസത്തെ ക്യാമ്പ് ആറിന് രാവിലെ 10-ന് കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ അധ്യക്ഷനാകും. പെരുമ്പടവം ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. എട്ടിന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും.

നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടര്‍. കോവിലന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കോവിലന്‍ പുരസ്‌കാരവും കെ.വി. അനൂപ് പുരസ്‌കാരവും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. രചനകള്‍ അയച്ചവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.

കുരീപ്പുഴ ശ്രീകുമാര്‍, ബെന്യാമിന്‍, പി.വി. ഷാജികുമാര്‍, വി.ആര്‍. സുധീഷ്, റഫീക് അഹമ്മദ്, ഗിരീഷ് പുലിയൂര്‍, വി.ജെ. ജെയിംസ്, സന്തോഷ് ഏച്ചിക്കാനം, പി.കെ. രാജശേഖരന്‍, കെ.വി. സജയ്, അജയ് പി. മാങ്ങാട്, ആലങ്കോട് ലീലാകൃഷ്ണന്‍, കല്പറ്റ നാരായണന്‍, വീരാന്‍കുട്ടി, ബി. മുരളി, അനന്ത പത്മനാഭന്‍, കെ. രേഖ, മധുപാല്‍, ഇന്ദുഗോപന്‍, രാജശ്രീ, ശ്യാമ എസ്. പ്രഭ, കണിമോള്‍, ഉണ്ണി ബാലകൃഷ്ണന്‍, രാംമോഹന്‍ പാലിയത്ത് എന്നിവര്‍ സംസാരിക്കും.

Content Highlights: Mathrubhumi Study Circle literary camp will commence on December 6 at Munroe Island