കൊച്ചി: രാമായണമാസത്തോടനുബന്ധിച്ചുള്ള ആദ്ധ്യാത്മിക പുസ്തകോത്സവത്തിന് കൊച്ചിയില്‍ തുടക്കമായി. എറണാകുളം ടൗണ്‍ഹാളില്‍ തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടാണ് പുസ്തകോത്സവത്തിന് തിരിതെളിച്ചത്.

പുസ്തകോത്സവം ജൂലായ് 16പതിനാറിന് സമാപിക്കും. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ വന്‍ പുസ്തക ശേഖരമാണ് മാതൃഭൂമി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. വായനക്കാര്‍ക്ക് ആദ്ധ്യാത്മികതയുടെ നവ്യാനുഭൂതി പകരുകയാണ് ഈ പുസ്തകങ്ങള്‍.