'മാതൃഭൂമി ക്വിസ് മാസ്റ്റര്‍' പ്രകാശനംചെയ്തു


കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ‘മാതൃഭൂമി ക്വിസ് മാസ്റ്റർ’ എന്നപുസ്തകം എം.എസ്. മാധവിക്കുട്ടി, ലിജീഷ് കുമാറിന് നൽകി പ്രകാശനംചെയ്യുന്നു

കോഴിക്കോട്: സ്‌നേഹജ് ശ്രീനിവാസ് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മാതൃഭൂമി ക്വിസ് മാസ്റ്റര്‍' എന്ന കൃതി ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ എം.എസ്. മാധവിക്കുട്ടി പ്രകാശനംചെയ്തു.

ക്വിസ് മാന്‍ ഓഫ് കേരള' എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മുപ്പതോളം സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരുടെ ഗവേഷണ പിന്തുണയുമായി മാതൃഭൂമി ഒരുക്കുന്ന ക്വിസ് മാസ്റ്റര്‍ സീരീസിലെ ആദ്യ പുസ്തകമാണിത്.

മത്സരപരീക്ഷകളിലെ വിഷയങ്ങളെ ശാസ്ത്രീയമായി ക്രമീകരിച്ച്, ഉപവിഷയങ്ങളിലൂടെ ലഘൂകരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

എണ്ണൂറോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തിരഞ്ഞെടുത്ത വിശദീകരണങ്ങളും അടങ്ങുന്ന ഈ പുസ്തകം മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ ഏതൊരാള്‍ക്കും വിജ്ഞാനമാര്‍ജ്ജിക്കാന്‍ പ്രയോജനകരമാണ്.

കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷനായ ലിജീഷ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഡി.സി.പി. ഡോ. എ. ശ്രീനിവാസ്, സ്‌നേഹജ് ശ്രീനിവാസ്, എം. ജയരാജ് എന്നിവര്‍ സംസാരിച്ചു.

Content Highlights: mathrubhumi quiz master book release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented