മാതൃഭൂമി മെഗാ പുസ്തകമേള; വാങ്ങാം, ജീവിതഗന്ധിയായ മികച്ച പുസ്തകങ്ങൾ


പുസ്തകോത്സവം ജനുവരി ഏഴിനു സമാപിക്കും.

.

തിരുവല്ല: സംഭവബഹുലവും പ്രചോദനാത്മകവുമായ ജീവിതങ്ങൾ പ്രമേയമാകുന്ന ജീവചരിത്രങ്ങളും ആത്മകഥകളുമാണ് തിരുവല്ല എലൈറ്റ്‌ ഹോട്ടലിന് സമീപത്തുള്ള ശാരോൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തെ വ്യത്യസ്തമാക്കുന്നത്.

വൈവിധ്യങ്ങളായ നിരവധി ആത്മകഥകളും, ജീവചരിത്രങ്ങളും, ഓർമപുസ്തകങ്ങളും പുസ്തകോത്സവത്തിൽ ആകർഷകമായ വിലക്കുറവിൽ ലഭിക്കും. ഗാന്ധിജി, ജവഹർലാൽ നെഹ്റു, വിക്രം സാരാഭായ്, കെ.ആർ. ഗൗരിയമ്മ, എൻ.എൻ.പിള്ള, തകഴി, സലിം അലി, ശ്രീകുമാരൻ തമ്പി, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ ആത്മകഥകൾ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം കൂടി അനാവൃതമാക്കുമ്പോൾ ബി.ആർ.പി. ഭാസ്‌കറിന്റെ' ന്യൂസ്റൂം', ടി.എസ്. കല്യാണരാമന്റെ 'ആത്മവിശ്വാസം', വിക്ടർ മഞ്ഞിലയുടെ 'ഒരു ഗോളിയുടെ ആത്മകഥ', രജനി പാലാമ്പറമ്പിലിന്റെ 'ആ നെല്ലിമരം പുല്ലാണ്' തുടങ്ങിയ പുതിയ ആത്മകഥൾ വേറിട്ട ജീവിതവഴികളും കർമമേഖലകളും വായനക്കാരെ പരിചയപ്പെടുത്തുന്നു.

എം.എൻ.കാരശ്ശേരി, പ്രിയ എ.എസ്, ജോയ് മാത്യു, അശ്വതി ശ്രീകാന്ത്, ടി.ബി.ലാൽ തുടങ്ങിയവരുടെ ഓർമപുസ്തകങ്ങൾ മികച്ച വായനാനുഭവം നൽകുന്നവയാണ്. സത്യൻ അന്തിക്കാട്, ഇന്നസെന്റ്, രമേഷ് പിഷാരടി, ആൻ പാലി എന്നിവരുടെ പുസ്തകങ്ങൾ നർമം ചാലിച്ച അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെയ്ക്കുന്നു.

ട്രോട്‌സ്‌കി രചിച്ച 'സ്റ്റാലിന്റെ ജീവചരിത്രം', സംഗീതസംവിധായകൻ ജെറി അമൽദേവിന്റെ ആത്മകഥയായ 'എനിക്ക് എല്ലാം സംഗീതമാണ്', ശശി തരൂർ രചിച്ച 'നെഹ്റു: ഇന്ത്യയുടെ സൃഷ്ടി', ടി.ജെ.എസ്.ജോർജിന്റെ 'നർഗീസ് ജീവിതവും കാലവും', പ്രശസ്ത പത്രപ്രവർത്തകൻ എടത്തട്ട നാരായണന്റെ ജീവചരിത്രം, ഗീതാഞ്ജലി കൃഷ്ണൻ തയ്യാറാക്കിയ ലാറി ബേക്കറിന്റെ ജീവചരിത്രമായ 'മാനം തൊട്ട മണ്ണ്' തുടങ്ങിയ പുസ്തകങ്ങൾ ഏതൊരു പുസ്തകപ്രേമിയും സ്വന്തമാക്കേണ്ടവയാണ്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പുസ്തകോത്സവത്തിന്റെ സമയം.

ജനുവരി ഏഴിനു സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 9744836949 എന്ന നമ്പറിൽ വിളിക്കുക. മാതൃഭൂമി ബുക്‌സ്, ഒന്നാംനില, ദീപ ടവർ, തിരുവല്ല.

Content Highlights: mathrubhumi mega book fair, sharon auditorium thiruvalla, mathrubhumi books, pathanamthitta

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


Remya Suresh, Aswanth Kok , Vellaripattanam Press meet, Akhil Marar facebook post

1 min

'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം വേദനിപ്പിച്ചിട്ടില്ല- രമ്യ

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented