'മാതൃഭൂമി' മെഗാ ബുക് ഫെയറില്‍ കഥകളുടെ വിസ്മയലോകം


കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്‍വനും' നോവല്‍ വിഭാഗത്തില്‍ മികച്ചുനില്‍ക്കുന്നു.

ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി' മെഗാ ബുക് ഫെയറിൽനിന്ന്.

പാലക്കാട്: കാലത്തിനൊത്ത് മാറിയ കഥയെഴുത്തിനോട് വായനക്കാര്‍ക്ക് പ്രിയംകൂടി. ചരിത്രത്തിന്റെ കൗതുകവും നിഗൂഢവുമായ അറിവുകള്‍ പുതിയ ചേരുവകളാക്കിയുള്ള രചനകളെ വായനക്കാര്‍ നെഞ്ചേറ്റുന്നതായി 'മാതൃഭൂമി' മെഗാ ബുക് ഫെയറിലെ നോവല്‍-കഥ പുസ്തകശേഖരത്തിലെ തിരക്ക് തെളിയിക്കുന്നു.

ടി.ഡി. രാമകൃഷ്ണന്റെയും ജി.ആര്‍. ഇന്ദുഗോപന്റെയും ലാജോ ജോസിന്റെയും പുസ്തകങ്ങളാണ് ചെറുപ്പക്കാര്‍ അന്വേഷിക്കുന്നത്. തര്‍ജമനോവലുകളായ കരോലിന്‍ വെല്‍സിന്റെ 'പുസ്തകശാലയിലെ കൊലപാതകവും' ചാള്‍സ് ജെ. ഡട്ടന്റെ 'ലൈബ്രറിയിലെ കൊലപാതകവും' അന്വേഷിച്ചുവരുന്നവര്‍ ധാരാളം. പൗലോ കൊയ്ലോയുടെ മലയാളം വിവര്‍ത്തന പുസ്തകങ്ങളും ആകര്‍ഷകമാണ്. കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്‍വനും' നോവല്‍ വിഭാഗത്തില്‍ മികച്ചുനില്‍ക്കുന്നു.

പാലക്കാടിന്റെ പനംപട്ടക്കാറ്റ് നിറഞ്ഞ 'ഖസാക്കിന്റെ ഇതിഹാസം' നൂറാംപതിപ്പ് പ്രത്യേക എഡിഷന്‍ പുസ്തകക്കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരുടെ മിക്കവാറും എല്ലാ രചനകളും നിറഞ്ഞു നില്‍ക്കുന്ന മേള, പുതിയകാലത്തിന്റെ പുസ്തകവസന്തമായി മാറുന്നുമുണ്ട്.

ഗവ. വിക്ടോറിയ കോളേജിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മിക്ക പ്രസാധകരുടെയും പുസ്തകങ്ങളുണ്ട്. പ്രശസ്തരുടെ വിഖ്യാതകൃതികളുള്‍പ്പെടെ പുതിയ ടൈറ്റിലുകള്‍വരെയുള്ള പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്. വായനശാലകള്‍ക്കും സ്‌കൂള്‍-കോളേജ് ലൈബ്രറികള്‍ക്കും പ്രത്യേക ഇളവ് ലഭിക്കും. ജനുവരി 22വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം.

കണ്ണാടി സര്‍വീസ് സഹകരണബാങ്കിന്റെ അതിജീവനപദ്ധതിയുടെ ഭാഗമായി കണ്ണാടി വടക്കുമുറിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന 'ടേസ്റ്റ്സ് ആന്‍ഡ് ബ്ലെന്‍ഡ്‌സ് ഫുഡ് പാര്‍ക്കാ'ണ് മേളയുടെ പ്രായോജകര്‍.

Content Highlights: mathrubhumi mega book fair, mathrubhumi books, palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented