മാതൃഭൂമി മെഗാ ബുക് ഫെയര്‍: മികച്ച പ്രതികരണവുമായി പുസ്തകപ്രേമികള്‍


രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ. പ്രവേശനം സൗജന്യം.

പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മെഗാ ബുക് ഫെയറിൽ എത്തിയവർ.

പാലക്കാട്: മാതൃഭൂമി പുസ്തകോത്സവത്തിന് മികച്ച പ്രതികരണവുമായി പുസ്തകപ്രേമികള്‍. വൈപുല്യംകൊണ്ട് വിസ്മയിപ്പിച്ചെന്നും പുസ്തകലോകത്തെ മികവാര്‍ന്ന സൃഷ്ടികള്‍ കാണാനും വാങ്ങാനും അവസരമുണ്ടായെന്നുമുള്ള അഭിപ്രായങ്ങള്‍ സന്തോഷത്തോടെ പങ്കുവെക്കുകയാണവര്‍.

വായനയുടെ വിസ്മയലോകത്തേക്കുകടക്കാന്‍ ആബാലവൃദ്ധം ജനങ്ങളാണ് മേളയിലെത്തുന്നത്. പുതുതലമുറയുടെ വലിയ സാന്നിധ്യവും അറിവുകള്‍ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള പുസ്തകതിരഞ്ഞെടുപ്പും ബുക് ഫെയറിലെ ആവേശക്കാഴ്ചകളാണ്.

നല്ല അനുഭവം

ഗംഭീരം. ധാരാളം ടൈറ്റില്‍സ്. പ്രധാനപ്പെട്ട എല്ലാ പ്രസാധകരുടെയും മികച്ച പുസ്തകങ്ങള്‍. നല്ലൊരനുഭവം.

-വി.കെ. ശാന്തകുമാരി, റിട്ട. അധ്യാപിക, കൊഴിഞ്ഞാമ്പാറ

നല്ല ക്രമീകരണം

മികച്ച അനുഭവം. വളരെ പെട്ടെന്ന് മികച്ചപുസ്തകങ്ങള്‍ കണ്ടെത്താന്‍ കഴിയുംവിധം ക്രമീകരണം. വായനക്കാരന് തിരഞ്ഞെടുപ്പ് പ്രധാന ഘടകമാണ്. ഒരു കുടക്കീഴില്‍ ഏതാണ്ടെല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ ഒരുക്കിയത് നന്നായി.

-ബി. നന്ദകുമാര്‍, എഴുത്തുകാരന്‍, കല്‍മണ്ഡപം

ഇനിയും പോകണം

മികച്ച എഴുത്തുകാരുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍. വൈവിധ്യം പുസ്തകോത്സവത്തെ മികച്ചതാക്കി. ഇത്തരത്തില്‍ പാലക്കാട്ട് ഇതാദ്യമെന്ന് പറയാം. എനിക്കും മകള്‍ക്കും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കിട്ടി. ഒന്നുകൂടി മേള സന്ദര്‍ശിക്കണം.

-പി. ജാനകി അധ്യാപിക, മുണ്ടൂര്‍

വീട്ടിലെ ലൈബ്രറിക്ക് മുതല്‍ക്കൂട്ട്

ഉദ്ദേശിച്ച പുസ്തകങ്ങളെല്ലാം കിട്ടി. വിപുലമായ ശേഖരം. വീട്ടിലെ ചെറിയ ലൈബ്രറിക്ക് വലിയ മുതല്‍ക്കൂട്ട്.

-പി.കെ. ഭാസ്‌കരന്‍, റിട്ട. എ.ഇ.ഒ., ഷൊര്‍ണൂര്‍

ഇംഗ്ലീഷ് പുസ്തകങ്ങളുടെ വലിയശേഖരം

പാലക്കാട്ടുകാര്‍ക്ക് അപൂര്‍വാനുഭവം. ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഇത്രയുംവലിയ ശേഖരം ഇതിനുമുന്‍പ് കണ്ടിട്ടില്ല. നല്ല ക്രമീകരണം.

-എം. ശിവദാസ് റിട്ട. ഏജീസ് ഓഫീസ്, കല്ലേക്കുളങ്ങര

തിരഞ്ഞ പുസ്തകങ്ങള്‍ ലഭിച്ചു

സാമൂഹികമാധ്യമങ്ങളില്‍ പ്രചാരംനേടിയ പുസ്തകങ്ങള്‍ തിരഞ്ഞു. മിക്കതും കിട്ടി. സന്തോഷമായി. കഥകളോടാണ് പ്രിയം.

-വൈഷ്ണവി രഘു, വിദ്യാര്‍ഥിനി, പാലക്കാട്

പുസ്തകോത്സവം ഒരാഴ്ചകൂടി

ഗവ. വിക്ടോറിയ കോളേജിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകോത്സവം ജനുവരി 22 വരെ തുടരും. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം. പുസ്തകങ്ങള്‍ കാണാനും ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനും ലഭിക്കുന്ന അവസരമാണിത്. പ്രവേശനം സൗജന്യമാണ്.

ഗ്രന്ഥശാലകള്‍, സ്‌കൂള്‍-കോളേജ് ലൈബ്രറികള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക ഇളവുണ്ട്. വാങ്ങിയ പുസ്തകങ്ങള്‍, അല്പം വിശ്രമിച്ചും ചൂടുചായകുടിച്ചും മറിച്ചുനോക്കാന്‍ പുസ്തകമേളയില്‍ വായനാമൂലയുമുണ്ട്. ടോപ് ഇന്‍ ടൗണ്‍ കാറ്ററേഴ്സാണ് വായനാമൂല ഒരുക്കിയിട്ടുള്ളത്.

കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിന്റെ അതിജീവനപദ്ധതിയുടെ ഭാഗമായി കണ്ണാടിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ടേസ്റ്റ്‌സ് ആന്‍ഡ് ബ്ലെന്‍ഡ്സ് ഫുഡ് പാര്‍ക്കാണ് മേളയുടെ പ്രായോജകര്‍.

Content Highlights: Mathrubhumi mega book fair, Palakkad, Mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented