മാതൃഭൂമി മെഗാബുക് ഫെയറിന്റെ സമാപനസമ്മേളനത്തിൽ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ കെ.പി. കേശവമേനോൻ രചിച്ച 'ജവാഹർലാൽ നെഹ്റു' പുസ്തകത്തിന്റെ പുതിയപതിപ്പ് വി.കെ. ശ്രീകണ്ഠൻ എം.പി. മുൻമന്ത്രി വി.സി. കബീറിന് നൽകി പ്രകാശനം ചെയ്യുന്നു. മാതൃഭൂമി റീജണൽ മാനേജർ എസ്. അമൽരാജ്, പ്രൊഫ. പി.എ. വാസുദേവൻ, കണ്ണാടി സർവീസ് സഹകരണബാങ്ക് സെക്രട്ടറി വി. സുരേഷ് എന്നിവർ സമീപം.
പാലക്കാട്: അക്ഷരസ്നേഹികളുടെ മനംകവര്‍ന്ന പുസ്തകവൈവിധ്യവുമായി, കഴിഞ്ഞ 11 ദിവസമായി ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ നടന്ന 'മാതൃഭൂമി' മെഗാ ബുക് ഫെയര്‍ സമാപിച്ചു.
മേളയുടെ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനവും മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായ കെ.പി. കേശവമേനോന് രചിച്ച 'ജവാഹര്‍ലാല്‍ നെഹ്റു' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വി.കെ. ശ്രീകണ്ഠന് എം.പി. നിര്‍വഹിച്ചു. മുന്‍മന്ത്രി വി.സി. കബീര്‍ പുസ്തകം ഏറ്റുവാങ്ങി.
ലോകം ആദരിക്കുന്ന ജനാധിപത്യവാദിയാണ് മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തിന്റെ ചരിത്രം ഇന്ന് വികലമാക്കാനും തിരുത്തിയെഴുതാനും ശ്രമം നടക്കുന്നുണ്ടെന്ന് വി.കെ. ശ്രീകണ്ഠന് എം.പി. പറഞ്ഞു. ചരിത്രകാരന്മാരും അവര്‍ പകര്‍ത്തിയ അക്ഷരങ്ങളും നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയുടെയും നെഹ്റുവിന്റെയും ചരിത്രം ആര്‍ക്കും മാറ്റിയെഴുതാനാവില്ല. അദ്ദേഹത്തിന്റെ ജീവിതം എല്ലാ കാലഘട്ടത്തിലും പ്രസക്തമാണെന്നും എം.പി. പറഞ്ഞു.
കണ്ണാടി സര്‍വീസ് സഹകരണബാങ്കിന്റെ അതിജീവന പദ്ധതിയുടെ ഭാഗമായി, കണ്ണാടി വടക്കുമുറിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന 'ടേസ്റ്റ്സ് ആന്‍ഡ് ബ്ലെന്‍ഡ്സ് ഫുഡ് പാര്ക്കാ'യിരുന്നു മേളയുടെ പ്രായോജകര്‍. ചടങ്ങില്‍ കണ്ണാടി സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി വി. സുരേഷിനെ ആദരിച്ചു.
.jpg?$p=e2b8920&&q=0.8)
പ്രൊഫ. പി.എ. വാസുദേവന്‍ അധ്യക്ഷനായി. മാതൃഭൂമി പാലക്കാട് റീജണല്‍ മാനേജര്‍ എസ്. അമല്‍രാജ്, മാതൃഭൂമി മീഡിയ സൊലൂഷന്‍സ് (പ്രിന്റ്) സീനിയര്‍ മാനേജര്‍ ആര്.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Content Highlights: Mathrubhumi mega book fair, Mathrubhumi books, Palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..