ജോർജ് ഓണക്കൂർ,ഇന്നസെന്റ്, വി.കെശ്രീരാമൻ
കൊച്ചി: മാതൃഭൂമി ബുക്സും ലുലുമാളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുസ്തകോത്സവം മെയ് 6 മുതല്‍ 15 വരെ തൃപ്രയാര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കും. തൃപ്രയാര്‍ വൈ മാളിലും തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലെ ലുലുമാളിലുമാണ് പുസ്തകതോത്സവം ഒരുക്കിയിരിക്കുന്നത്.
സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളുടെ പ്രകാശനം, അഭിമുഖം, സംവാദം നടക്കും. കുട്ടികള്‍ക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന വിവിധ വിജ്ഞാനവിനോദങ്ങളും പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
കൊച്ചിയില്‍ മെയ് 6-ന് വൈകിട്ട് 5 മണിക്ക് ചലച്ചിത്രതാരം ഇന്നസെന്റ്, തൃപ്രയാറില്‍ ചലച്ചിത്ര നടന് വി.കെ ശ്രീരാമന്, തിരുവനന്തപുരത്ത് ജോര്‍ജ് ഓണക്കൂര്‍, മാലാ പാര്‍വതി എന്നിവരാണ് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.
സത്യന് അന്തിക്കാട്, ജി. ആര്. ഇന്ദുഗോപന്, ബി. കെ. ഹരിനാരായണന്, സിബി തോമസ്, ശ്രീജ പ്രിയദര്ശന് എന്നിവരുടെ കൃതികള്‍ പുസ്തകോത്സവേദികളില് പ്രകാശനം ചെയ്യും.
ഐഷുസ് ലിറ്റില്‍ റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികള്‍ക്കായുള്ള വിജ്ഞാനവിനോദങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലുലു റീഡേഴ്സ് ഫെസ്റ്റ് എന്ന പേരില്‍ ലുലുമാള്‍ മാതൃഭൂമി ബുക്സുമായി സഹകരിക്കുമ്പോള്‍ തൃപ്രയാറില്‍ മാതൃഭൂമി വൈ മാള്‍ ബുക്ക് ഫെസ്റ്റ് -2022 എന്ന പേരിലാണ് പുസ്തകോസ്തവം നടത്തുന്നത്. വിവിധ പരിപാടികള്‍ക്കായുള്ള രജിസ്ട്രേഷന് http://fest.mbibooks.com ല്‍ ചെയ്യാവുന്നതാണ്.
പുസ്തകോത്സവത്തിന്റെ ഭാഗമായി മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.
Content Highlights: mathrubhumi lulu book festival conducted in cochin trivandrum and thrisur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..