പേരാമ്പ്ര: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സന്ദേശം ജില്ലയിലെ കാമ്പസുകളും ഏറ്റുവാങ്ങി. ഇതിന്റെ ഭാഗമായി പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജില്‍ നടന്ന സാഹിത്യ ക്വിസ് വിദ്യാര്‍ഥികളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധനേടി. വയനാട്, കോഴിക്കോട് ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട പത്ത് കോളേജുകളിലാണ് കാമ്പസ് ലിറ്റററി ക്വിസ് സംഘടിപ്പിക്കുന്നത്.
രണ്ടാംവര്‍ഷ ബി.എസ്.സി. ഫിസിക്‌സ് വിദ്യാര്‍ഥികളായ ജി. അക്ഷയ്, സി.വി. വിഷ്ണുപ്രകാശ് എന്നിവരടങ്ങിയ ടീം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. രണ്ടാംവര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിനികളായ ജി.ആര്‍. അഘന്യ, ബി.ആര്‍. ശ്രീലക്ഷ്മി എന്നിവരടങ്ങിയ ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
കോളേജിലെ അധ്യാപകരായ ഡോ. എസ്. സുസ്മിത, ഡോ. പി. പ്രിയ, ബി. തുളസീദാസ്, ടി.വി. നിശാന്ത് എന്നിവര്‍ മെമന്റോയും ഉപഹാരവും സമ്മാനിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ചീഫ് ലൈബ്രേറിയന്‍ പി. സോമശേഖരനായിരുന്നു ക്വിസ് മാസ്റ്റര്‍.
ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് വാങ്ങാന്‍ www.bookmyshow.com സന്ദര്‍ശിക്കുക.
Content Highlights: Mathrubhumi literature festival 2020 Campus Literary Quiz