ഞ്ചാരസാഹിത്യ കൃതികളുടെ മികച്ച ശേഖരവുമായാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടക്കുന്ന മാതൃഭൂമി-ഫെഡറല്‍ ബാങ്ക് അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തകാന്വേഷികളെ വരവേല്‍ക്കുന്നത്. 

sk pottekkattകാണാക്കാഴ്ചകളുടെ മനോഹാരിതകളെ മലയാളികള്‍ക്കിടയില്‍ പരിചിതനാക്കിയത് എസ്.കെ. പൊറ്റെക്കാടിന്റെ രചനകളാണ്. ഒരു നിമിഷം കൊണ്ട് ഒന്നുപോയിവരാന്‍ കഴിയുന്ന ദൂരമായി ദേശങ്ങളേയും സംസ്‌കാരങ്ങളേയുമെല്ലാം വരികളിലൂടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു കാലഘട്ടത്തിന്റെ സഞ്ചാര സാഹിത്യ തൃഷ്ണകള്‍ക്കാണ് അദ്ദേഹത്തിലൂടെ ശമനമായത്. എസ്.കെ. പൊറ്റെക്കാടിന്റെ സമ്പൂര്‍ണ കൃതികള്‍ പുസ്തകോത്സവ വേദിയില്‍ ലഭ്യമാകും.

എസ് കെ പൊറ്റെക്കാട്ടിന്റെ മറ്റ് കൃതികള്‍ വാങ്ങാം

ഹിമാലയ യാത്രയിലെ വിസ്മയക്കാഴ്ചകളുമായി എം.കെ. രാമചന്ദ്രന്‍ എഴുതിയ പുസ്തകങ്ങള്‍ 'ആദികൈലാസ യാത്ര', 'തപോഭൂമി ഉത്തരാഖണ്ഡ്', 'ഉത്തരാഖണ്ഡിലൂടെ', 'ദേവഭൂമിയിലൂടെ' എന്നിവയ്‌ക്കൊപ്പം 'ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ' എന്ന പുതിയ പുസ്തകവും ആസ്വാദകരെ ആകര്‍ഷിക്കുന്നു. ഡാകിനിമാരുടെ ഹൃദയഭൂമി ബോധോദയം ലഭിച്ച അമാനുഷിക ശക്തികളായ ഡാകന്മാരുടേയും ഡാകിനിമാരുടേയും സംഗമ വേദിയാണ് ഗര്‍ഷ.

ഹൃദയത്തിലേക്ക് തിരിഞ്ഞുനോക്കാനും ഈശ്വര ചൈതന്യം അനുഭവിക്കാനും സാധാരണക്കാരനെപ്പോലും പ്രചോദിപ്പിക്കുന്ന ഇടം. സ്ഥലകാല വിവരണങ്ങളും ചരിത്രവും കാഴ്ചയുടെ അത്ഭുതങ്ങളും വാക്കുകളില്‍ ചേര്‍ത്ത് ഗ്രന്ഥകര്‍ത്താവ് ആസ്വാദകനിലേക്ക് പകരുന്നത് യാത്രയുടെ അനുഭവം തന്നെയാണ്. ഈ അസാധാരണ മികവാണ് മറ്റു പുസ്തകങ്ങള്‍ പോലെ ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നത്. 350 രൂപ മുഖവിലയുള്ള ഈ പുസ്തകം ചൊവ്വാഴ്ച പുസ്തകോത്സവ വേദിയില്‍ 290 രൂപയ്ക്ക് ലഭിക്കും.

haimavathabhoovilഹിമാലയ യാത്രാവിവരണ ഗ്രന്ഥങ്ങളിലെ ക്ലാസിക് കൃതിയായ എം.പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവിലി'നും ആവശ്യക്കാരേറെയാണ്. 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2008-ലെ വയലാര്‍ അവാര്‍ഡും നേടിയ 53,000 കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ 50-ാം പതിപ്പ് പുസ്തകോത്സവ വേദിയില്‍ ലഭ്യമാണ്.

ഒപ്പം അദ്ദേഹത്തിന്റെ തന്നെ യൂറോപ്യന്‍ യാത്രാവിവരണ ഗ്രന്ഥമായ 'ഡാന്യൂബ് സാക്ഷി', അക്കാദമി പുരസ്‌കാരം ലഭിച്ച 'ആമസോണും കുറേ വ്യാകുലതകളും' തുടങ്ങിയവയും പുസ്തകോത്സവത്തിലുണ്ട്.

mthrubhumi federal bank book fareമലയാളത്തിലെ ആദ്യ ഹിമാലയ യാത്രാവിവരണ കൃതിയായ കെ. മാധവനാരുടെ 'ഒരു ഹിമാലയ യാത്ര', ഷൗക്കത്തിന്റെ 'ഹിമാലയം യാത്രകളുടെ ഒരു പുസ്തകം', അനിത നായരുടെ 'കൂ കൂ കൂ കൂ തീവണ്ടി', സി.വി. ബാലകൃഷ്ണന്റെ 'ഏതേതോ സരണികളില്‍', ടി.പി. രാജീവന്റെ 'പുറപ്പെട്ടുപോകുന്ന വാക്ക്', ശ്രീകാന്ത് കോട്ടയ്ക്കലിന്റെ 'ഇന്ത്യന്‍ യാത്രകള്‍', രാജന്‍ കക്കനാടന്റെ 'ഹിമവാന്റെ മുകള്‍ത്തട്ടില്‍', 'അമര്‍നാഥ് ഗുഹയിലേക്ക്,' ചാള്‍സ് ഡാര്‍വിന്റെ 'ബീഗിള്‍ യാത്ര', കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ 'കടല്‍ ഒറ്റയ്ക്കു വന്നു വിളിച്ചപ്പോള്‍', രാജു റാഫേലിന്റെ 'ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍', ഒ.കെ. ജോണിയുടെ 'ഭൂട്ടാന്‍ ദിനങ്ങള്‍' തുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ക്കായി പുസ്തകോത്സവ വേദിയിലുണ്ട്.

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈപ്പുസ്തകമായി ഉപയോഗിക്കാന്‍ കഴിയുന്ന '20 ഹോളിഡേ ട്രിപ്‌സ്', 'യാത്ര 25', '40 ഇക്കോ ടൂറിസം യാത്രകള്‍' തുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ ആവേശത്തോടെ തിരഞ്ഞെടുക്കുന്നുണ്ട്.