മാതൃഭൂമി ബുക്സ്റ്റാൾ | ഫോട്ടോ: കെ.കെ. സന്തോഷ്
തിരുവല്ല: മാതൃഭൂമി തിരുവല്ലയിലെ പുസ്തകപ്രേമികൾക്കായി നടത്തുന്ന ക്രിസ്മസ്-ന്യൂ ഇയർ ഗ്രാൻഡ് ബുക്ക് ഫെയറിൽ പുസ്തകങ്ങൾ 30% വിലക്കുറവിൽ സ്വന്തമാക്കാം. തിരുവല്ല എലൈറ്റ് ഹോട്ടലിനു സമീപത്തുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബുക്ക് ഫെയർ ജനുവരി ഏഴിന് സമാപിക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ മേള ആരംഭിക്കും. മലയാളിയുടെ ഭാവുകത്വത്തെ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിക്തോർ യൂഗോയുടെ 'പാവങ്ങൾ' മുതൽ ടി.പത്മനാഭന്റെ ഏറ്റവും പുതിയ കഥാസമാഹരമായ 'സഖാവ്' വരെയുള്ള വൈവിധ്യമാർന്ന പുസ്തകങ്ങൾ ഇപ്പോൾ വിലക്കിഴിവിൽ ലഭിക്കും.
എക്കാലത്തെയും മികച്ച വിൽപ്പനയുള്ള കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല', ജഹഹർലാൽ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ', 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ', 'ആത്മകഥ', കെ.പി.കേശവമേനോന്റെ 'യേശുദേവൻ', 'നാം മുന്നോട്ട്', 'ജീവിതചിന്തകൾ', എം. പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവിൽ' എന്നീ പുസ്തകങ്ങളും സമീപകാലത്ത് ശ്രദ്ധേയമായ ശ്രീകുമാരൻ തമ്പിയുടെ 'ജീവിതം ഒരു പെൻഡുലം', ശശി തരൂരിന്റെ 'നെഹ്റു: ഇന്ത്യയുടെ സൃഷ്ടി', ടി. എസ്.കല്യാണരാമന്റെ 'ആത്മവിശ്വാസം', ബൈജു എൻ.നായരുടെ 'ഉല്ലാസയാത്രകൾ' തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ട നിരവധി പുസ്തകങ്ങൾ പുസ്തകമേളയിൽ ലഭ്യമാണ്.

ന്യൂ ഇയർ മെഗാ ഓഫറോടെ ഓൺലൈനിൽ പുസ്തകങ്ങൾ വാങ്ങാൻ mbibooks.com സന്ദർശിക്കുക. ഫോൺ: 8590604826
Content Highlights: mathrubhumi christmas-new year book fair, thiruvalla, pathanamthitta, mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..