പുസ്തകങ്ങള്‍ക്ക് മികച്ച വിലക്കിഴിവ്; മാതൃഭൂമി ആദ്ധ്യാത്മിക പുസ്തകോത്സവം ആരംഭിച്ചു


രാമായണമാസത്തിനു മുന്നോടിയായി ആരംഭിച്ച പുസ്തകോത്സവത്തില്‍ നിത്യപാരായണത്തിനും വിശദ വായനക്കുമുള്ള വെവ്വേറെ രാമായണം പതിപ്പുകള്‍ ലഭിക്കും.

മാതൃഭൂമി അദ്ധ്യാത്മരാമായണം

മാതൃഭൂമി ബുക്‌സ് ഓണ്‍ലൈന്‍ ആദ്ധ്യാത്മിക പുസ്തകോത്സവം ആരംഭിച്ചു. മാതൃഭുമിയുടെയും മറ്റു പ്രസാധകരുടെയും ആധ്യാത്മിക പുസ്തകങ്ങളുടെ ശേഖരം ഇതിലൂടെ മികച്ച വിലക്കിഴിവില്‍ സ്വന്തമാക്കാനാകും. രാമായണമാസത്തിനു മുന്നോടിയായി ആരംഭിച്ച പുസ്തകോത്സവത്തില്‍ നിത്യപാരായണത്തിനും വിശദ വായനക്കുമുള്ള വെവ്വേറെ രാമായണം പതിപ്പുകള്‍ ലഭിക്കും.

നിത്യപാരായണത്തിനു രാമായണമാസത്തിലെ ഓരോ ദിവസവും വായിക്കേണ്ട രാമായണ ഭാഗങ്ങള്‍ വെവ്വേറെയാക്കി ഗോപാലകൃഷ്ണ വൈദിക് തയ്യാറാക്കിയ പ്രത്യേക പതിപ്പുണ്ട്. ഉത്തരരാമായണം സഹിതം വലിയ അക്ഷരത്തിലുള്ള അദ്ധ്യാത്മരാമായണം പതിപ്പാണ് മറ്റൊന്ന്. അര്‍ത്ഥവും വ്യാഖ്യാനവും അടങ്ങുന്ന ഏറ്റവുമധികം വിറ്റഴിഞ്ഞ എം.കെ സാനുവിന്റെ വ്യാഖ്യാനത്തോടെയുള്ള അദ്ധ്യാത്മരാമായണം പതിപ്പും ലഭ്യമാണ്. മഹാകവി അക്കിത്തം സരളമായി പരിഭാഷപ്പെടുത്തിയ ശ്രീ മഹാഭാഗവതം, മഹാഭാഗവതത്തിനു തേമ്പാട്ടു ശങ്കരന്‍ നായര്‍ തയാറാക്കിയ വിപുലവും മനോഹരവുമായ ഗദ്യ പരിഭാഷ, ടി സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ പ്രശസ്തങ്ങളായ ശ്രീമദ് ദേവി മഹാഭാഗവതം, ശ്രീ മഹാഭാഗവതം, തുടങ്ങിയവയും ലഭ്യമാണ്.

ഡോ.കെ എസ് രാധാകൃഷ്ണന്റെ രാമായണം കഥാനുസാഗരം, മഹാഭാരത വിചാരങ്ങള്‍, ഡോ.ഷൊര്‍ണുര്‍ കാര്‍ത്തികേയന്‍ രാമായണ സംബന്ധിയായി എഴുതിയ 15 സൂക്ഷ്മ പഠനങ്ങളുടെ സമഹാരമായ രാമായണദര്‍ശനം, ഗ്രന്ഥരൂപത്തിലുള്ള ആദ്ധ്യാത്മരാമായണം, ദേവീമാഹാത്മ്യം, ഹരിനാമകീര്‍ത്തനം, വിഷ്ണുസഹസ്രനാമം എന്നിവയും ഋഗ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നീ പൗരാണിക ഗ്രന്ഥങ്ങളുടെ ശേഖരവും ലഭ്യമാണ്.

മാതൃഭൂമി ബുക്‌സിന്റെ വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ വീട്ടിലെത്തും.

പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: mathrubhumi books spiritual book festival

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented