മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികളുടെ പ്രീ പബ്ലിക്കേഷന്‍ അവസാനിക്കാന്‍ ഇനി രണ്ടുനാളുകള്‍ കൂടി മാത്രം. 2600ല്‍പരം പേജുകള്‍ ഉള്ള സമ്പൂര്‍ണകൃതികളുടെ വില 3000 രൂപയാണ്. പ്രീപബ്ലിക്കേഷന്‍ വിലയായ 1999 രൂപയ്ക്ക് ഇനി രണ്ട് ദിവസം കൂടി മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. മാതൃഭൂമി പുസ്തകശാലകളില്‍ നിന്നും ഓണ്‍ലൈന്‍ ആയും പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍  ബുക്ക് ചെയ്യാവുന്നതാണ്. 

ആര്‍തര്‍ കോനന്‍ ഡോയ്ലിന്റെ തൊണ്ണൂറാം ചരമവര്‍ഷത്തിലാണ് മാതൃഭൂമി ബുക്സ് ഹോംസ് സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. വ്യാസമഹാഭാരതത്തിന്റെ കര്‍ത്താവായ  വിദ്വാന്‍ കെ.എസ്. പ്രകാശത്തിന്റെ മകനും നൂറിലധികം ക്ലാസിക്ഗ്രന്ഥങ്ങളുടെ പരിഭാഷകനുമായ കെ.പി.ബാലചന്ദ്രനാണ് ഹോംസ് കൃതികളുടെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്.പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ പി.കെ.രാജശേഖരന്റെ സമഗ്രമായ  ഹോംസ്  പഠനവുമുണ്ട്. 

book
പുസ്തകം വാങ്ങാം

56 കഥകളും 4 നോവലുകളുമാണ് ഹോംസ് കൃതികളായി പൊതുവെ കണക്കാക്കപ്പെടുന്നത്. പിന്നീട് ഹോംസ് ഗവേഷകര്‍ കണ്ടെത്തിയ 4 ഹോംസ് കഥകളും ആര്‍തര്‍ കോനന്‍ ഡോയ്ല്‍ എഴുതിയ 2 ഹോംസ് നാടകങ്ങളും ഈ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു എന്നതാണ്  മാതൃഭൂമി പതിപ്പിന്റെ പ്രധാന സവിശേഷത.

Content Highlights: Mathrubhumi Books Sherlock Holmes complete collection Malayalam