ലയാളത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങളുടെ പ്രസാധകരായ മാതൃഭൂമി ബുക്‌സില്‍ ഓണം സ്‌പെഷല്‍ പുസ്തകമേള. മാതൃഭൂമി ബുക്‌സിന്റെ ഓണ്‍ലൈന്‍ സൈറ്റിലൂടെയും ഷോറൂമുകളിലൂടെയും പുസ്തകങ്ങള്‍ മികച്ച വിലക്കിഴിവില്‍ സ്വന്തമാക്കാം. മാതൃഭൂമി ബുക്‌സിന്റെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പടെ ഈ വിലക്കിഴിവിന് ലഭ്യമാണ്. 

സമീപകാലത്ത് പുറത്തിറങ്ങിയ മുഹമ്മദ് റഫിയെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മലയാളത്തിലുള്ള ജീവചരിത്രം, എച്ച് ജി വെല്‍സിന്റെ ഹോമോസാപ്പിയന്‍സിന്റെ വിധി, ജോണ്‍ ബുക്കന്‍ വിഖ്യാത നോവല്‍ 39 സ്‌റ്റെപ്‌സ്, എഡ്ഗാര്‍ വാര്‍സിന്റെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് കഥകള്‍, ബെന്യാമിന്റെ എണ്ണത്തുള്ളികളും ഉപ്പുതരികളും ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ വിലക്കിഴിവില്‍ ലഭ്യമാകും.

മാതൃഭൂമി പുസ്തകങ്ങള്‍ക്ക് പുറമെ അപൂര്‍വമായ വിദേശ ഭാഷാ പുസ്തകങ്ങളും മറ്റ് പ്രസാധകരുടെ മികച്ച പുസ്തകങ്ങളും സ്വന്തമാക്കാനും അവസരമുണ്ട്. മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീടുകളിലെത്തും. ഓണക്കാലത്ത് വായനയുടെ വസന്തം തീര്‍ക്കാന്‍ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഉടന്‍ തന്നെ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Mathrubhumi Books Onam books offer