തിരുവനന്തപുരം: 2020ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച പ്രൊഡക്ഷനുള്ള പുരസ്‌കാരം മാതൃഭൂമി ബുക്‌സിന് ലഭിച്ചു. 'ടോള്‍സ്റ്റോയ് പറഞ്ഞ ഈസോപ്പ് കഥകള്‍' എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ലോകപ്രശസ്തമായ കഥകളുടെ സചിത്ര പുനരാഖ്യാന പുസ്തകമാണിത്. കഥകളുടെ പുനരാഖ്യാനും ചിത്രങ്ങളും ഡിസൈനും നിര്‍വഹിച്ചത് ചിത്രകാരനും ഡിസൈനറുമായ മന്‍സൂര്‍ ചെറൂപ്പയാണ്.
പാലാ കെ.എം. മാത്യു പുരസ്‌കാരം ശ്രീജിത്ത് പെരുന്തച്ചനാണ്. 'കുഞ്ചുവിനുണ്ടൊരു കഥപറയാന്‍' എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്.
മറ്റു ബാലസാഹിത്യ പുരസ്‌കാരങ്ങള്‍: നോവല്‍-മൈന ഉമൈബാന്‍ (ഹൈറേഞ്ച് തീവണ്ടി). കവിത-പകല്‍ക്കുറി വിശ്വന്‍ (ചക്കരക്കിണ്ണം). വൈജ്ഞാനികം-സന്ധ്യ ആര്‍. (നമ്മുടെ ബാപ്പു). പുനരാഖ്യാനം-ഇ.എന്‍. ഷീജ (അങ്ങനെയാണ് മുതിര ഉണ്ടായത്). ശാസ്ത്രം-ഡോ. ടി.ആര്‍. ജയകുമാരി, ആര്‍. വിനോദ്കുമാര്‍ (കുറിഞ്ഞികള്‍ കഥ പറയുന്നു). ജീവചരിത്രം-ഡോ. വിളക്കുടി രാജേന്ദ്രന്‍ (കുട്ടികളുടെ വൈലോപ്പിള്ളി). ചിത്രീകരണം-എന്‍.ജി. സുരേഷ്‌കുമാര്‍ പുല്ലങ്ങടി (ബീര്‍ബല്‍ കഥകള്‍). നാടകം-കെ.കെ. അശോക് കുമാര്‍, കെ. ശശികുമാര്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം).
Content Highlights: Mathrubhumi Books grabs 2018 Balasahithya Institute Award