കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പുസ്തകോത്സവം  ആരംഭിക്കുന്നു. മേയര്‍ ബീന ഫിലിപ്പ് വൈകിട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പുസ്തകോത്സവം ആരംഭിക്കുക. സുഭാഷ് ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ സമുദ്രശിലയുടെ ഡീലക്‌സ് പതിപ്പും ജന്മം എന്ന കൃതിയും കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ച് മുഖ്യാതിഥി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശിപ്പിക്കും.

ഡിസംബര്‍ ഇരുപത് മുതല്‍ ജനുവരി പതിനഞ്ച് വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ ദിവസങ്ങളിലായി പ്രമുഖ എഴുത്തുകാരുടെ പുസ്തകപ്രകാശനങ്ങളും വായനക്കാരുമായുള്ള ചര്‍ച്ചകളും സംവാദങ്ങളുമുണ്ടാകും. ബോബിജോസ് കട്ടിക്കാട്, ഇ. സന്തോഷ്‌കുമാര്‍, എന്‍.ശശിധരന്‍, പി.എഫ് മാത്യൂസ്. വി.ആര്‍ സുധീഷ്, കെ. സുരേഷ് കുറുപ്പ്, അജയ് മങ്ങാട്, ജോയ്മാത്യു, രഞ്ജിത്ത്, ഇന്നസെന്റ്,  സിബി തോമസ്, ഫാ. ജോണ്‍ മണ്ണാറത്തറ, ഋഷിരാജ് സിങ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

Content Highlights:mathrubhumi books festival starts from december 20 to january 15