കോയമ്പത്തൂര്‍: സാഹിത്യത്തിന്റെ സാധ്യതകള്‍ തേടി 'മാതൃഭൂമി-അമൃത ലിറ്ററേച്ചര്‍ ചാമ്പ്' വെബിനാര്‍ സംഘടിപ്പിക്കുന്നു. സാഹിത്യമത്സരങ്ങളും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 11-നും 18-നുമായാണ് വെബിനാര്‍.

11-ന് രാവിലെ 11 മുതല്‍ 12 വരെ 'സാഹിത്യം, ജീവിതം, തൊഴില്‍' എന്ന വിഷയത്തിലാണ് വെബിനാര്‍. നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍, ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍, അമൃത വിശ്വവിദ്യാപീഠം ഇംഗ്ലീഷ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗം വൈസ് ചെയര്‍പേഴ്സണ്‍ പി. അംബിക എന്നിവര്‍ പങ്കെടുക്കും.

18-ന് രാവിലെ 11 മുതല്‍ 12 വരെ 'സാഹിത്യത്തിലെ തൊഴില്‍സാധ്യതകള്‍' എന്ന വിഷയത്തിലാണ് വെബിനാര്‍. മാതൃഭൂമി അക്ഷരോത്സവം ഡയറക്ടറും എഴുത്തുകാരനുമായ സബീന്‍ ഇഖ്ബാല്‍, പ്രസാധക കാര്‍ത്തിക വി.കെ., അമൃതപുരി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ബീന എസ്. നായര്‍ എന്നിവര്‍ സംസാരിക്കും.

അമൃതപുരി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. വി.എം. നന്ദകുമാരന്‍ മാതൃഭൂമി-അമൃത ലിറ്ററേച്ചര്‍ ചാമ്പ് മത്സരവിജയികളെ പ്രഖ്യാപിക്കും. മാതൃഭൂമി ഡോട്ട്കോമിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വെബിനാര്‍ തത്സമയം കാണാം.

ചെറുകഥ, ലേഖനം വിഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷിലാണ് രചനകള്‍ അയക്കേണ്ടത്. അയ?ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12 ആണ്. രണ്ട് വിഭാഗത്തിലും ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 10,000 രൂപയും രണ്ടാംസ്ഥാനത്തെത്തുന്നവര്‍ക്ക് 5000 രൂപയും സമ്മാനമായി നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ താഴെകാണുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. വെബിനാറിലേക്കും മത്സരങ്ങളിലേക്കുമുള്ള രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:98950 23057

Content Highlights: Mathrubhumi Amrutha literature champ webinar