രാമായണ ശീലുകള്‍ അലയടിക്കുന്ന കര്‍ക്കിടകമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. പുണ്യമാസത്തെ വരവേല്‍ക്കാന്‍ വായനക്കാര്‍ക്കൊപ്പം മാതൃഭൂമി ബുക്‌സും ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ രാമായണ കൃതികള്‍ക്ക് മികച്ച ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. 

മാതൃഭൂമി അദ്ധ്യാത്മരാമായണം (വ്യാഖ്യാനസഹിതം), അദ്ധ്യാത്മരാമായണം നിത്യപാരായണത്തിന് എന്നീ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നൂറ് രൂപ വിലയുള്ള ഭഗവത് ഗീത സൗജന്യമായി ലഭിക്കും. ഇതോടൊപ്പം മറ്റ് രാമായണ കൃതികളും മികച്ച വിലക്കുറവില്‍ ലഭ്യമാണ്.

അര്‍ഥവും വ്യാഖ്യാനവും അടങ്ങുന്ന ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകമാണ് മാതൃഭൂമി അദ്ധ്യാത്മരാമായണം (വ്യാഖ്യാനസഹിതം). പ്രൊഫ. എം.കെ സാനുവാണ് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. കമനീയമായ ഈ ഡിലക്സ് എഡിഷന് 295 രൂപയാണ് വില.

രാമായണമാസത്തിലെ ഓരോ ദിവസവും വായിക്കേണ്ട രാമായണഭാഗങ്ങള്‍ വെവ്വേറെയാക്കി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് അദ്ധ്യാത്മരാമായണം (നിത്യപാരായണത്തിന്). ഗോപാലകൃഷ്ണ വൈദിക് തയ്യാറാക്കിയ 500 ല്‍പ്പരം പേജുകളുള്ള ഡീലക്സ് ബയന്റിങോട് കൂടിയ ഈ എഡിഷനും 295 രൂപയ്ക്ക് സ്വന്തമാക്കാം.

ഇതോടൊപ്പം മുതിര്‍ന്നവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ വലിയ അക്ഷരങ്ങളോട് കൂടിയ പതിപ്പ് 550 രൂപയ്ക്കും സ്വന്തമാക്കാം.

അദ്ധ്യാത്മരാമായണം (വ്യാഖ്യാനസഹിതം) വാങ്ങാം

അദ്ധ്യാത്മരാമായണം (നിത്യപാരായണത്തിന്) വാങ്ങാം

അദ്ധ്യാത്മരാമായണം (വലിയ അക്ഷരങ്ങളോട് കൂടിയ പതിപ്പ്) വാങ്ങാം

Content Highlights: Mathrubhumi Adhyatma Ramayanam Mathrubhumi Books