ഫ്രാൻസിസ് നെറോണ, 'മാസ്റ്റർപീസ്' പുസ്തകത്തിന്റെ കവർ
സമകാലിക എഴുത്തുകാരില്‍ പ്രമുഖനായ ഫ്രാന്‍സിസ് നൊറോണയുടെ ഏറ്റവും പുതിയ നോവല്‍ 'മാസ്റ്റര്‍പീസ്' മാതൃഭൂമി ബുക്സ് പുറത്തിറക്കി. ജീവിതവും കഥയും കൂടിക്കലര്‍ന്ന നെറോണയുടെ എഴുത്തുവിദ്യയില്‍ വായനക്കാര്‍ക്ക് ലഭിക്കുന്ന പുതിയൊരനുഭവായിരിക്കും 'മാസ്റ്റര്‍പീസി'ലേത്.
വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകുന്ന ജീവിതപരിസരങ്ങള്‍ നെറോണയുടെ എഴുത്തുകളുടെ പ്രത്യേകതയാണ്. അനുഭവങ്ങള്‍ എഴുത്തിന് വിഷയമാകുന്ന സ്വാഭാവികതയെ തന്റെ ശൈലിയിലൂടെ അത്ഭുതപ്പെടുത്തുംവിധമാണ് അദ്ദേഹം എഴുത്തില്‍ പകര്‍ത്താറുള്ളത്.
'കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാകാത്ത ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്'. 'മാസ്റ്റര്‍പീസ്' വായിച്ചപ്പോഴും എനിക്കു തോന്നിയത് ഇത് നമ്മുടെ മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണല്ലോ എന്നാണ്. കഥാപാത്രങ്ങളായി വരുന്നവരുടെ മുഖങ്ങള്‍ പോലും മനസ്സില്‍ തെളിയും. പ്രസാദമധുരമായ ഒരു സിനിമപോലെ നമുക്കിതിലെ ഓരോ രംഗവും കാണാം. അതുതന്നെയാണ് 'മാസ്റ്റര്‍പീസി'നെ വ്യത്യസ്തമാക്കുന്നതും' -പുസ്തകത്തെകുറിച്ച് സംവിധായകന് സത്യന് അന്തിക്കാട് പറയുന്നു.
Content Highlights: masterpiece book, francis norona
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..