ലണ്ടന്‍: ഈവര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ്‌സ് സ്വദേശി മറീക ലൂകാസ് റെയ്ന്‍വെല്‍ഡിന്. 'ദ ഡിസ്‌കംഫര്‍ട്ട് ഓഫ് ഈവനിങ് ' എന്ന ഡച്ച് നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്ന കൃതികള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. 50,000 പൗണ്ട് (49 ലക്ഷം രൂപ) ആണ് സമ്മാനത്തുക. കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഷല്‍ ഹച്ചിസണും റെയ്ന്‍വെല്‍ഡും സമ്മാനത്തുക പങ്കിടും. 

29 വയസ്സുള്ള റെയ്ന്‍വെല്‍ഡ് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 2018-ല്‍ ഡച്ച് ഭാഷയില്‍ പ്രസിദ്ധീകരിച്ച നോവല്‍, സഹോദരന്റെ മരണത്തെത്തുടര്‍ന്നുള്ള ദുഃഖത്താല്‍ വിചിത്ര ചിന്തകളില്‍ ഏര്‍പ്പെടുന്ന ജാസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.

The Discomfort of the Eveningസഹോദരന്‍ അപകടത്തില്‍ മരണപ്പെടുന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന നോവല്‍ മറീകയുടെ തന്നെ ജീവിതാനുഭവങ്ങളാണ് ആധാരമാക്കിയിട്ടുള്ളത്. മരിയേകിന് 3 വയസ്സുള്ളപ്പോള്‍ അവരുടെ സഹോദരന്‍ ഒരു ബസ്സപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.  ചുരുക്കകപ്പട്ടിയകയിലെ ആറ് നോവലുകളില്‍ നിന്നാണ് ജൂറി ഈ നോവല്‍ തിരഞ്ഞെടുത്തത്.

Content Highlights: Marieke Lucas Rijneveld wins International Booker for The Discomfort of Evening