മനു എസ്.പിള്ള
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ബന്ധുത്വത്തെക്കുറിച്ചുള്ള പഠനത്തിന് എഴുത്തുകാരനായ മനു എസ്. പിള്ളയ്ക്ക് ലണ്ടന്‍ കിങ്സ് കോളേജിനു കീഴിലെ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പിഎച്ച്.ഡി. തിങ്കളാഴ്ച വൈകീട്ട് മനുവാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. 'രാജാസ്, റാണീസ്, ഡെയ്റ്റി ആന്‍ഡ് കമ്പനി: ഹിന്ദു കിങ്ഷിപ്പ് ഇന്‍ ട്രാവന്‍കൂര്‍ (17501950)' എന്നതാണ് ഗവേഷണ വിഷയം.
റിച്ചാര്‍ഡ് ഡ്രെടണ്‍, ക്രിസ്റ്റഫ് ജെഫര്‍ലോ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. തീസിസ് വൈകാതെ പുസ്തകമായി ഇറങ്ങുമെന്ന് സാമൂഹികമാധ്യമത്തിലെ പ്രതികരണത്തിന് മറുപടിയായി മനു അറിയിച്ചു.
'കണ്‍ഗ്രാജുലേഷന്‍സ് ഡോക്ടര്‍ പിള്ളൈ' എന്നാണ് പ്രശസ്ത ചരിത്രകാരന്‍ വില്യം ഡാല്‍ റിംപിള്‍ മനുവിന്റെ നേട്ടത്തിന് കമന്‍ഡ് ചെയ്തിരിക്കുന്നത്.
'ദി ഐവറി ത്രോണ്‍', 'റിബല്‍ സുല്‍ത്താന്‍സ്: ദ ഡെക്കാന്‍സ് ഫ്രം ഖില്‍ജി ടു ശിവജി', 'ഫാള്‍സ് അലീസ്: ഇന്ത്യാസ് മഹാരാജാസ് ഇന്‍ ദ ഏജ് ഓഫ് രവിവര്‍മ', 'ദി കോര്‍ട്ടിസാന്‍, ദ മഹാത്മ ആന്‍ഡ് ദ ഇറ്റാലിയന്‍ ബ്രാഹ്‌മിന്‍: ടെയില്‍സ് ഫ്രം ഇന്ത്യന്‍ ഹിസ്റ്ററി' തുടങ്ങിയവയാണ് മനുവിന്റെ പുസ്തകങ്ങള്‍.
Content Highlights: Manu .S Pillai, Historian from kerala, Awarded PhD, King's College, London
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..