tdമലയാളത്തിലെ ജനപ്രിയ എഴുത്തുകാരിലൊരാളായ ടി.ഡി രാമകൃഷ്ണന്‍ എഴുതുന്ന ഏറ്റവും പുതിയ നോവല്‍ മാതൃഭൂമി ആഴ്ചപ്പതില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. റെയില്‍വേ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ഈ നോവലിന് പച്ച മഞ്ഞ ചുവപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ആല്‍ഫ, മാമ ആഫ്രിക്ക തുടങ്ങിയ ജനപ്രിയ നോവലുകളുടെ രചയിതാവാണ് ടി.ഡി രാമകൃഷ്ണന്‍. വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

35 വര്‍ഷത്തെ റെയില്‍വേ ജീവിതം പശ്ചാത്തലമാക്കിയാണ് പുതിയ നോവല്‍ എഴുതുന്നതെന്ന് ടി.ഡി രാമകൃഷ്ണന്‍ മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ടി.ഡി രാമകൃഷ്ണനുമായുള്ള അഭിമുഖം വായിക്കാം

 

Content highlights: Malayalam writer TD Ramakrishnan new novel Mathrubhumi weekly