ലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരനിലൊരാളാണ് ബെന്യാമിന്‍. ഈ ലോക്ഡൗണ്‍ കാലത്ത് വീടുകളിലിരിക്കുന്ന പ്രിയവായനക്കാര്‍ക്കായി വ്യത്യസ്തമായ ഒരു വായന ചലഞ്ചുമായി എത്തിയിരിക്കയാണ് ബെന്യാമിന്‍. വീട്ടിലിരിക്കൂ #പുസ്തകം വായിക്കൂ #സുരക്ഷിതരാവൂ എന്ന ഹാഷ്ടാഗോടു കൂടിയാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

അപ്പോള്‍ നമ്മള്‍ ഇന്ന് പുതിയ വീട്ടിലിരുപ്പ് ചലഞ്ച് ആരംഭിക്കുകയാണ്. ഇത്തവണയും 5 പുസ്തകങ്ങള്‍ സമ്മാനം ??

താഴെ കാണുന്ന ചിത്രം എന്റെ ലൈബ്രറിയുടെ ഒരു ഭാഗമാണ്. ഇതിലെ അഞ്ച് പുസ്തകങ്ങള്‍ ഞാന്‍ മാര്‍ക്ക് ചെയ്ത് വച്ചിട്ടുണ്ട്. ആ പുസ്തകങ്ങള്‍ ആണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. ഇതാണ് ആ പുസ്തകങ്ങളിലേക്ക് നയിക്കുന്ന സൂചനകള്‍.

1. വായനയിലെ ബാലികേറാമല എന്ന് വിശേഷിപ്പിക്കുന്ന ക്ളാസിക് പുസ്തകം.

2. നൊബേല്‍ സമ്മാന ജേതാവിന്റെ, പേരില്‍ നിറമുള്ള പുസ്തകം.

3. പുതിയ എഴുത്തുകാരന്റെ സിനിമ ആയ കഥാസമാഹാരം.

4. മലയാളത്തില്‍ വിവാദമായ ഒരു നോവല്‍

5. ഒരു സഞ്ചാര സാഹിത്യകാരന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കൃതി.

നിബന്ധനകള്‍ :

1. ഒരാള്‍ ഒരു ഉത്തരം മാത്രമേ അയക്കാന്‍ പാടുള്ളു. ഒന്നിലധികം അയച്ചാല്‍ ആദ്യത്തേത് മാത്രം പരിഗണിക്കും

2. 5 പുസ്തകങ്ങളും കണ്ടെത്തണം.

3. ശരിയുത്തരം 5 ല്‍ അധികം പേര്‍ അയച്ചാല്‍ നെറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും.

4. ആര്‍ക്കും ശരിയുത്തരം എഴുതാന്‍ ആയില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം അയച്ചവരില്‍ നിന്നും വിജയികളെ കണ്ടെത്തും.

5. രണ്ട് ദിവസത്തെ സമയം ഉണ്ട്, 03.04.20 4pm ന് മത്സരം അവസാനിക്കും.

6. ഉത്തരം കമന്റുകളായി ഇട്ടാല്‍ മതി. മറ്റുള്ളവരുടെ ഉത്തരം നോക്കി എഴുതിയാല്‍ നിങ്ങള്‍ക്ക് അബദ്ധം പറ്റിയേക്കും,

അപ്പോള്‍ തുടങ്ങി കൊള്ളൂ.
വീട്ടിലിരിക്കൂ പുസ്തകം വായിക്കൂ സുരക്ഷിതരാവൂ

Content Highlights: Malayalam writer Benyamin facebook challenge for readers