
മാതൃഭൂമിയും ലുലു മാളും സംയുക്തമായി സംഘടിപ്പിച്ച റീഡേഴ്സ് ഫെസ്റ്റിന്റെ ഭാഗമായി ശ്രീജ പ്രിയദർശൻ എഴുതിയ ‘മലയാള വ്യാകരണ പാഠങ്ങൾ’ എന്ന പുസ്തകം എഴുത്തുകാരൻ എസ്.ആർ.ലാൽ, ഡോ. അർജുൻ പദ്മനാഭനു നൽകി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: മാതൃഭൂമിയും ലുലു മാളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച ശ്രീജ പ്രിയദര്ശന് എഴുതിയ 'മലയാള വ്യാകരണ പാഠങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരന് എസ്.ആര്.ലാല്‍, ഡോ. അര്ജുന് പദ്മനാഭന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
നമ്മുടെ ഭാഷയുടെ നിലനില്‍പ്പിന് മലയാള വ്യാകരണ പാഠങ്ങള്‍ പോലുള്ള പുസ്തകം ഏറെ സഹായകരമാണ്.
മലയാള ഭാഷയുടെ ശേഷിയും അടിസ്ഥാനവും വ്യക്തമാക്കുന്ന കൃതിയാണ് മലയാള വ്യാകരണ പാഠങ്ങളെന്ന് എസ്.ആര്.ലാല്‍ പറഞ്ഞു.
ചടങ്ങില്‍ ശ്രീജ പ്രിയദര്ശന്, മാതൃഭൂമി ബുക്സ് ഡെപ്യൂട്ടി മാനേജര്‍ വി.ജെ.പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജ പ്രിയദര്‍ശന്റെ മകനായ അഗ്നിവേഷിന്റെ മംഗളവാദ്യത്തോടെയാണ് പുസ്തകം പ്രകാശനം ചെയ്തത്.
15 വരെയാണ് മേള നടക്കുക. ഞായറാഴ്ച വൈകീട്ട് നാലിന് കുട്ടികള്‍ക്കായി ബട്ടര്‍ ഫിംഗര്‍ സീരീസ് പുസ്തകങ്ങളുടെ രചയിതാവായ ഖയറുന്നീസയുടെ സ്റ്റോറി ടെല്ലിങ് സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..