മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം. ജയരാജിന്റെ 'മലയാള സിനിമ പിന്നിട്ട വഴികള്‍' എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

മലയാള സിനിമയുടെ തുടക്കവും വളര്‍ച്ചയും സാങ്കേതികമായും കലാപരമായും കൈവരിച്ച മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്ന പുസ്തകമാണ് എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, ഗാനരചന, ഛായാഗ്രഹണം, നിര്‍മാണം, ചമയം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടുന്ന സര്‍വമേഖലകളെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ കടന്നുപോകുന്നു.

ഒപ്പം വിഗതകുമാരൻ മുതലുള്ള സിനിമകളിലും സിനിമകള്‍ക്കു പിന്നിലുള്ള കൗതുകകരമായ സംഭവങ്ങളും അനുഭവങ്ങളും സിനിമാചരിത്രത്തില്‍ ഇടം നേതാതെപോയ പല പ്രധാനവ്യക്തികളും ഇതില്‍ കടന്നു വരുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും സഹായകരമാകുന്ന പഠനഗ്രന്ഥമാണ് 'മലയാള സിനിമ പിന്നിട്ട വഴികള്‍'.

മലയാള സിനിമ പിന്നിട്ട വഴികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Malayala Cinema Pinnitta Vazhikal, Kerala State Film Award for Best Book on Cinema, M.Jayaraj