വായനശാലയ്ക്ക് പറയാനുണ്ട് വീര്‍പ്പുമുട്ടുന്ന കഥകള്‍...


വിമല്‍ കോട്ടക്കല്‍

മലപ്പുറം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ വി. ഓമന, സെക്രട്ടറി പി.എം. ഉണ്ണികൃഷ്ണൻ എന്നിവർ ലൈബ്രറിയിൽ.

മലപ്പുറം: വായനശാലകള്‍ നാടിന്റെ മസ്തിഷ്‌കമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വായനയ്ക്കപ്പുറം രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ ചര്‍ച്ചകള്‍ക്ക് വിളനിലങ്ങളായ കാലം. അങ്ങനെ നാലരപ്പതിറ്റാണ്ട് മലപ്പുറത്തിന്റെ സാംസ്‌കാരികകേന്ദ്രമായിരുന്നു ഇന്നത്തെ മലപ്പുറം പബ്ലിക് ലൈബ്രറി. എന്നാല്‍, ഇന്ന് വേണ്ടപ്പെട്ടവര്‍ തിരിഞ്ഞുനോക്കാതെ, 'വാര്‍ധക്യ'സഹജമായ പീഡകള്‍കൊണ്ട് വലയുകയാണ് ഈ ഗ്രന്ഥശാല.

തുടക്കക്കാരന്‍ കളക്ടര്‍ ചൗധരി

ജില്ലാ ആസ്ഥാനത്ത് ഒരു വായനശാലപോലുമില്ലാത്ത കാലത്താണ് സി.ആര്‍. ചൗധരി മലപ്പുറത്തിന്റെ കളക്ടറായി വരുന്നത്. അദ്ദേഹത്തിന്റെ കാര്യമായ ശ്രമത്തിലാണ് ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ (എല്‍.എല്‍.എ.) കീഴില്‍ 1976-ല്‍ ജില്ലാ സെന്‍ട്രല്‍ ലൈബ്രറി ഉണ്ടാകുന്നത്.

കോട്ടപ്പടി ഗവ. മോഡല്‍ ഹൈസ്‌കൂളിനു സമീപം വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യത്തെ ലൈബ്രേറിയന്‍മാരായത് ബാലന്‍ നായര്‍, അറമുഖന്‍ എന്നിവര്‍. അന്ന് കേന്ദ്രസര്‍ക്കാരിന്റെ പുസ്തകവിതരണ വിഭാഗമായ രാജാറാം മോഹന്റായ് ലൈബ്രറി ഫൗണ്ടേഷനില്‍നിന്ന് (ആര്‍.ആര്‍.എല്‍.എഫ്) നിരവധി ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങള്‍ കിട്ടി.

നാട്ടില്‍നിന്ന് മറ്റു പുസ്തകങ്ങള്‍ സംഘടിപ്പിച്ചു. പുസ്തകങ്ങളും വായനക്കാരും കൂടിയപ്പോള്‍ സ്ഥലപരിമിതി പ്രശ്നമായി. അങ്ങനെ കോട്ടപ്പടിയില്‍ത്തന്നെ നഗരസഭയുടെ മൂന്നുനിലക്കെട്ടിടത്തിലെ രണ്ടാംനിലയിലേക്ക് 1981-ല്‍ വാടകയ്ക്ക് മാറി. 1994-ല്‍ കേരള പബ്ലിക് ലൈബ്രറി നിയമം വന്നതോടെ എല്‍.എല്‍.എ. ലൈബ്രറികള്‍ മുഴുവന്‍ കേരള ഗ്രന്ഥശാലാസംഘത്തില്‍ ലയിച്ചു. 1998-ല്‍ ഈ ലൈബ്രറിയും സംഘത്തില്‍ ലയിച്ചു. അതോടെ ജനകീയസമിതിയുടെ നിയന്ത്രണത്തിലായി. ആദ്യത്തെ ജനറല്‍ബോഡി യോഗത്തില്‍ ലൈബ്രറിയുടെ പേര് മലപ്പുറം പബ്ലിക് ലൈബ്രറി എന്നാക്കി.

വാടക പ്രശ്നമാകുന്നു

ഇനിയാണ് പ്രശ്നം തുടങ്ങുന്നത്. ലൈബ്രറി കൗണ്‍സിലിന് കെട്ടിടവാടക നല്‍കാന്‍ നിയമമില്ല. അതിനു വേറെ വഴി കണ്ടെത്തണം. ധനസമാഹരണത്തിന് വരിസംഖ്യയല്ലാതെ മറ്റുവഴിയില്ല. അങ്ങനെ നഗരസഭയെ സമീപിച്ചു. നഗരസഭയുടെ ആദ്യത്തെ വനിതാ അധ്യക്ഷകൂടിയായ കെ. ബദറുന്നീസയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ലൈബ്രറിയെ വാടകയില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുംചെയ്തു. അതോടെ ലൈബ്രറി പ്രവര്‍ത്തനം സജീവമായി. ചര്‍ച്ചകള്‍, രചനാമത്സരങ്ങള്‍, പ്രശ്നോത്തരികള്‍, ഓര്‍മദിനാചരണങ്ങള്‍...അങ്ങനെയങ്ങനെ വായനശാല ജനങ്ങളിലേക്കിറങ്ങി..

(നാളെ- പുസ്തകങ്ങള്‍ മുപ്പതിനായിരത്തിലേറെ... പക്ഷേ...)

Content Highlights: malappuram public library, kottappadi, old library, news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented