തിരുവനന്തപുരം: എം. മുകുന്ദന്റെ പ്രസിദ്ധ നോവലായ 'ദൈവത്തിന്റെ വികൃതികളി'ലെ അല്‍ഫോണ്‍സച്ചനായി മാന്ത്രികന്‍ മുതുകാട്. 'ബ്രേക്ക് ദ ചെയിന്‍' പ്രചാരണത്തിന്റെ ഭാഗമായി 'തുപ്പല്ലേ... തോറ്റുപോകും' എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കാനുള്ള ഹ്രസ്വചിത്രത്തിലാണ് മുതുകാട് അല്‍ഫോണ്‍സച്ചനായി വേഷമിട്ടത്. ചലച്ചിത്രതാരം പ്രവീണയും ചിത്രത്തിലുണ്ട്.

'മയ്യഴി രാജ്യത്തെ' കാണികള്‍ക്കായി മാന്ത്രികനായ അല്‍ഫോണ്‍സച്ചന്‍ ജാലവിദ്യകള്‍ അവതരിപ്പിക്കുകയാണ്. ജാലവിദ്യ കാണിച്ച് അല്‍ഫോണ്‍സച്ചന്‍ കാണികള്‍ക്കിടയില്‍വന്ന് ശക്തിയായി തുപ്പാനൊരുങ്ങുമ്പോള്‍ 'തുപ്പല്ലേ... തോറ്റുപോകും' എന്ന മുഖ്യമന്ത്രിയുടെ സന്ദേശം സ്‌ക്രീനില്‍ തെളിയും.

Content Highlights: Magician Gopinath Muthukad acting as Alphonsachan