ഡൊണാള്‍ഡ് ട്രംപിനോളം അടിമുടി വിവാദങ്ങളിൽ പെട്ട, അത്രയേറെ വിമർശിക്കപ്പെട്ട മറ്റൊരു അമേരിക്കൻ പ്രസിഡന്റില്ല.  ട്രംപ് അധികാരത്തിലിരുന്ന സമയത്തും അല്ലാത്തപ്പോഴും ട്രംപിനെ നിരവധി പേര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും ട്രംപിനെ പരസ്യമായി വിമര്‍ശിക്കാത്ത വ്യക്തിയായിരുന്നു മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. നിലവിലെ പ്രസിഡന്റിനെ മുന്‍ പ്രസിഡന്റുമാര്‍ പരസ്യമായി വിമര്‍ശിക്കരുതെന്ന കീഴ്‌വഴക്കം ഒബാമയും പാലിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഒബാമയ്ക്ക് ട്രംപിനെ കുറിച്ചുള്ള യഥാര്‍ഥ അഭിപ്രായങ്ങള്‍ ഒരു പുസ്തകത്തിലൂടെ വെളപ്പെട്ടിരിക്കയാണ്. 

എഡ്വേര്‍ഡ് ഐസക് ഡോവര്‍ രചിച്ച ദ ബാറ്റില്‍ ഫോര്‍ ദ സോള്‍ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. ഭ്രാന്തന്‍, സ്ത്രീലമ്പടന്‍, വംശീയവാദി എന്നിങ്ങനെയൊക്കെ രൂക്ഷമായ ഭാഷയിലാണ് ഒബാമ ട്രംപിനെ വിശേഷിപ്പിക്കുന്നതായി പുസ്തകത്തില്‍ പറയുന്നത്. ട്രംപിനെ കുറിച്ച് പറയുമ്പോള്‍ ഒബാമ തെറിവാക്കുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചിരുന്നതായും പുസ്തകത്തില്‍ പറയുന്നു.

Bookദ അറ്റ്‌ലാന്റിക് മാസികയുടെ സ്റ്റാഫ് റൈറ്ററായ എഡ്വേര്‍ഡ് ഐസക് ഡോവര്‍ രചിച്ച പുസ്തകം അടുത്ത ആഴ്ചയാണ് പുറത്തിറങ്ങുക. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അണിയറ കഥകളാണ് പുസ്തകത്തിന്റെ പ്രമേയം. ഒബാമയും ബൈഡനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. പൊതുവെ കരുതുന്ന പോലെ ഒബാമ-ബൈഡന്‍ ബന്ധം അത്ര സുഖകരമായിരുന്നില്ല എന്നാണ് ഡോവറിന്റെ കണ്ടെത്തല്‍. 

പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്ന സമയത്ത് ബൈഡന് പ്രായം വളരെ കൂടുതലാണെന്നും അദ്ദേഹത്തിന്റെ നല്ല സമയം കഴിഞ്ഞെന്നും ഒബാമ അഭിപ്രായപ്പെട്ടിരുന്നതായി പുസ്തകത്തില്‍ പറയുന്നു.

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Madman, racist, sexist pig’: new book details Obama’s real thoughts on Trump