ക്രോസ്‌വേഡ്‌ ബുക്ക് പുരസ്‌കാര തിളക്കത്തില്‍ മാധുരി വിജയ്


ഇതോടെ മുമ്പ് പുരസ്‌കാരംനേടിയ സല്‍മാന്‍ റുഷ്ദി, വിക്രംസേത്ത്, കിരണ്‍ ദേശായ് എന്നിവരുടെ പട്ടികയില്‍ മാധുരിയും ഇടംനേടി.

യുവ എഴുത്തുകാരി മാധുരി വിജയിന്റെ സാഹിത്യകിരീടത്തിലേക്ക് ഒരു തൂവല്‍കൂടി. ഇത്തവണ ക്രോസ്‌വേഡ്‌ പുരസ്‌കാരമാണ് മാധുരിയെത്തേടിയെത്തിയത്. കശ്മീരിനെക്കുറിച്ചുള്ള 'ദി ഫാര്‍ ഫീല്‍ഡ്' എന്ന ആദ്യ പുസ്തകമാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഇതോടെ മുമ്പ് പുരസ്‌കാരംനേടിയ സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത്, കിരണ്‍ ദേശായ് എന്നിവരുടെ പട്ടികയില്‍ മാധുരിയും ഇടംനേടി.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദി ഫാര്‍ ഫീല്‍ഡി'നു ലഭിക്കുന്ന മൂന്നാമത്തെ വലിയ പുരസ്‌കാരമാണിത്. ബെംഗളൂരുവില്‍ ജനിച്ച മുപ്പത്തിരണ്ടുകാരിയായ മാധുരി യു.എസിലാണ് സ്ഥിരതാമസം.

the far field
കഴിഞ്ഞ നവംബറില്‍ ഇന്ത്യയിലെ ഏറ്റവുംമികച്ച സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി. സാഹിത്യപുരസ്‌കാരവും (25 ലക്ഷംരൂപ) ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ഫസ്റ്റ് ബുക്ക് അവാര്‍ഡും മാധുരി നേടിയിരുന്നു.

ബുക്കര്‍ പുരസ്‌കാരം, പുലിറ്റ്‌സര്‍ പുരസ്‌കാരം, കോമണ്‍വെല്‍ത്ത് സാഹിത്യ പുരസ്‌കാരം എന്നിവയെ അനുകരിച്ച് 1998-ല്‍ ഇന്ത്യയില്‍ ആരംഭിച്ച ക്രോസ്‌വേഡ്‌ പുരസ്‌കാരത്തിന്റെ 17-ാംപതിപ്പാണ് ഈവര്‍ഷം പ്രഖ്യാപിച്ചത്.

ഏറ്റവും മികച്ച ഇന്ത്യന്‍ എഴുത്തുകാരെ തിരഞ്ഞെടുക്കുന്ന പുരസ്‌കാരത്തിന്റെ സമ്മാനത്തുക മൂന്നുലക്ഷം രൂപയാണ്. സല്‍മാന്‍ റുഷ്ദിയെയും വിക്രംസേത്തിനെയും കൂടാതെ, അമിതാവ് ഘോഷ്, വില്യം ഡാല്‍റിംപിള്‍, പങ്കജ് മിശ്ര എന്നിവരും ക്രോസ്വേഡ് പുരസ്‌കാരം നേടിയിട്ടുണ്ട്.

കശ്മീരിന്റെ വര്‍ഷങ്ങള്‍ നീണ്ട അരക്ഷിതാവസ്ഥയും ദുരന്തവുമൊക്കെ ആവിഷ്‌കരിക്കുന്ന നോവല്‍ താഴ്വരയിലെ ജനങ്ങളുടെ കഥയാണ് പറയുന്നത്.

യു.എസിലെ ഹവായിയിലെ സ്‌കൂളില്‍ അധ്യാപികയായ മാധുരിക്ക് അമേരിക്കന്‍ സാഹിത്യമേഖലയില്‍നിന്ന് പുഷ്‌കാര്‍ട്ട് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Content Highlights: Madhuri Vijay bags Crossword Book Award for novel about Kashmir

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented