കൊല്ലം: അറിയാത്ത വഴി വെട്ടിപ്പിടിക്കുകയാണ് ഒരു എഴുത്തുകാരന്റെ ദൗത്യമെന്ന് സംവിധായകൻ മധുപാൽ. മൺറോതുരുത്തിൽ നടന്ന മാതൃഭൂമി സ്റ്റഡി സർക്കിൾ സംസ്ഥാന സാഹിത്യ ക്യാമ്പിന്റെ സമാപന ദിവസം കഥയുടെ സംവിധാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്ത് ഒരു സ്വകാര്യതയാണ്. അത് മറ്റുള്ളവരിലേക്ക് കൂടിയാണ് കൊണ്ടുപോകുന്നത്. സിനിമ ചെയ്യുമ്പോൾ എപ്പോഴും എഴുത്തുകാരനെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാൽ എഴുത്ത് മാത്രമല്ല സിനിമ. ഒരു കഥ തിരക്കഥയായി മാറുമ്പോഴും മാറിക്കഴിഞ്ഞതിന് ശേഷം ചർച്ചകൾ ഉണ്ടാകുന്നു. മാറ്റങ്ങൾ രൂപപ്പെടുത്തുന്നു. എന്നാൽ, ഫൈനൽ സ്ക്രിപ്റ്റ് ഉണ്ടായ ശേഷം അതിൽ മാറ്റം വരുത്താറില്ല. പുതിയ കാലത്ത് സിനിമയുടെ കഥകളും രീതികളും സംസ്കാരവും മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സർഗാത്മകതയിലെ കുറ്റവാസനകൾ എന്ന വിഷയത്തിൽ ഇന്ദുഗോപൻ, മാധ്യമപ്രവർത്തകന്റെ വായനാമുറി എന്ന വിഷയത്തിൽ ഉണ്ണി ബാലകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു.
Content Highlights: Madhupal SubashChandran Mathrubhumi Study Circle Literaty Camp