മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'മധുനായരുടെ യാത്രകൾ' എന്ന പുസ്തകം എഴുത്തുകാരൻ സക്കറിയ വി. ആർ. സുധീഷിന് നൽകി പ്രകാശനം ചെയ്യുന്നു.
കോഴിക്കോട്: എഴുത്തുകാരനും സഞ്ചാരിയുമായ മധു എസ്. നായരുടെ യാത്രകളുടെ സമ്പൂര്‍ണ്ണ സമാഹാരമായ 'മധുനായരുടെ യാത്രകള്‍' പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സക്കറിയ, വി.ആര്‍. സുധീഷിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍ എഴുത്തുകാരി റോസ് മേരി, മധു നായര്‍, ഡോ. പി.കെ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ നാനായിടങ്ങളിലൂടെ സഞ്ചരിച്ച് എഴുതിയ 29 യാത്രാവിവരണങ്ങളടങ്ങിയ ബൃഹദ് യാത്രാവിവരണ പുസ്തകമാണിത്.
Content Highlights: madhu nairude yathrakal book released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..