കോഴിക്കോട് : കലാവിരുതുകൊണ്ട് മലയാളികളെ നിരന്തരം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന കലാകാരന്‍ മദനന്റെ പ്രതിഭയെയും ജീവിതത്തെയും അടുത്തറിയാനുതകുന്ന ഡോക്യുമെന്ററി ' മദനന്‍- വരകള്‍, വേരുകള്‍ ' പ്രദര്‍ശിപ്പിക്കുന്നു. 

മാര്‍ച്ച് 10ന് വൈകുന്നേരം കോഴിക്കോട് കെ.പി. കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ആശസം നേരും. 

ശ്യാം കക്കാട് സംവിധാനവും ചിത്രീകരണവും നിര്‍വഹിച്ചിരിക്കുന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് ശ്യാമശ്രീയാണ്. ശ്രീകുമാര്‍ കക്കാടാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.