എം. സുകുമാരന്റെ 'പാറ' പുസ്തകപ്രകാശനം ഇന്ന്


എം. സുകുമാരൻ, പുസ്തകത്തിന്റെ കവർ

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് ക്രിസ്മസ്-പുതുവര്‍ഷ പുസ്തകോത്സവത്തിന്റെ ഭാഗമായി എം. സുകുമാരന്റെ നോവല്‍ 'പാറ'യുടെ പുതിയപതിപ്പ് ചൊവ്വാഴ്ച പ്രകാശനംചെയ്യും. പ്രസിദ്ധീകരണത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ഈ നോവല്‍ സര്‍ക്കാര്‍ ഉദ്യോഗമേഖലയിലെ അധികാരത്തിന്റെയും അടിമത്തത്തിന്റെയും മേല്‍ക്കോയ്മയുടെയും മേലാള-കീഴാള സംഘര്‍ഷങ്ങളുടെയും കഥയാണ് പറയുന്നത്.

വൈകുന്നേരം അഞ്ചിന് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ സി.വി. ബാലകൃഷ്ണന്‍, സുഭാഷ്ചന്ദ്രന്‍, കെ.വി. സജയ് തുടങ്ങിയവര്‍ പങ്കെടുക്കും.

രാജാജി റോഡിലുള്ള മാതൃഭൂമി ബുക്‌സ് അങ്കണത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ വൈവിധ്യമാര്‍ന്ന പുസ്തങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായി പ്രത്യേക വിഭാഗമുണ്ട്. ഹാരി പോട്ടര്‍ സീരീസ്, വിമ്പി കിഡ്, ജെറോണിമോ സ്റ്റില്‍ട്ടന്‍, അമര്‍ചിത്രകഥ സീരീസ്, മാങ്കാ കോമിക്‌സ് തുടങ്ങിയവയും സുധാമൂര്‍ത്തി, റസ്‌കിന്‍ ബോണ്ട്, അഗത ക്രിസ്റ്റി തുടങ്ങിയവരുടെ പുസ്തകങ്ങളും ആകര്‍ഷകമായ വിലക്കിഴിവോടെ ലഭിക്കും. ഫോണ്‍: 0495 2720998.

Content Highlights: M.Sukumaran, Para, C.V Balakrishnan, K.V Sajay, K.P Kesavamenon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023


innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023

Most Commented