മന്ത്രി എം.ബി രാജേഷ് രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽനിന്ന്.
തദ്ദേശ-സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എ.ബി. രാജേഷ് എഴുതിയ 'പരാജയപ്പെട്ട കമ്പോള ദൈവം' പ്രകാശനം ചെയ്തു.
സി.പി.എം നേതാവ് എസ്. രാമചന്ദ്രന് പിള്ള, മാധ്യമപ്രവര്ത്തകന് എം.ജി രാധാകൃഷ്ണന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭയുടെ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ ചലനങ്ങളെ ആധാരമാക്കി എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ചിന്താ പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കെ.എസ്. രഞ്ജിത്ത്, ശിവകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: m b rajesh, excise minister, kerala, parajayappetta kambola deivam book release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..