.
കണ്ണൂര്‍: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പ്രകാശനംചെയ്ത പുതിയ മലയാളം പുസ്തകങ്ങളും ശ്രദ്ധേയമായ ഇംഗ്ലീഷ് പുസ്തകങ്ങളും സിറ്റി സെന്ററിലുള്ള മാതൃഭൂമി ബുക്‌സില്‍ ലഭിക്കും. സ്‌കൂള്‍ ലൈബ്രറികള്‍ക്കും ഗ്രന്ഥശാലകള്‍ക്കും മുതല്‍ക്കൂട്ടാവുന്ന പുസ്തകങ്ങളാണിവ.
പി.വി. രവീന്ദ്രന്റെ 'ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല', ടി.എം. കൃഷ്ണയുടെ 'സെബാസ്റ്റ്യനും പുത്രന്മാരും', ശശി തരൂരിന്റെ ഏറ്റവുംപുതിയ ലേഖനസമാഹാരം 'പുഷ്പശരത്തെ പേടിക്കുന്നവര്‍', ലോക ചരിത്രത്തിലെ നാളിതുവരെയുള്ള വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത പറയുന്ന ദിനകരന്‍ കൊമ്പിലാത്ത് രചിച്ച 'വംശഹത്യയുടെ ചരിത്രം', എം.ടി.യുടെ അഭിമുഖങ്ങളുടെ പുസ്തകം 'മനസ്സുതുറക്കുന്ന സമയം', ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം 'ഇന്ത്യന്‍ റെയിന്‍ബോ' ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
സ്‌കൂള്‍ ലൈബ്രറികളിലേക്ക് വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പരമാവധി ഡിസ്‌കൗണ്ട് അനുവദിക്കും. കുട്ടികളുടെ വായനയെയും ഭാവനയെയും ഉണര്‍ത്താന്‍ സഹായിക്കുന്ന ജാതക കഥകള്‍, ഈസോപ്പ് കഥകള്‍, ലോക ബാലകഥകള്‍, ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്, മാതൃഭൂമി ക്വിസ് മാസ്റ്റര്‍, ലോകചരിത്രം മൂന്ന്മിനുട്ടില്‍, കഥകളുടെ കേരളം, ടോട്ടോചാന്‍ എന്നിവ ഇളവോടെ വാങ്ങാം. പുതിയ ഗ്രന്ഥശാലകള്‍ക്കും കൂടുതല്‍ പുസ്തകം സമാഹരിക്കാന്‍ താത്പര്യമുള്ള ലൈബ്രറികള്‍ക്കും 'ലൈബ്രറി സ്‌പെഷ്യല്‍ ഓഫറി'ല്‍ അന്‍പത് പുസ്തകങ്ങളുടെ കിറ്റ് 2650 രൂപക്ക് മാതൃഭൂമി ബുക്‌സിലൂടെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി ബുക്‌സ്, സിറ്റി സെന്റര്‍, ഫോര്‍ട്ട് റോഡ് കണ്ണൂര്‍. ഫോണ്‍: 8590603152.
Content Highlights: Library special offer, Mathrubhumi books, Kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..