'വാക്ക് പ്രകാശിക്കട്ടെ' : ഷാര്‍ജയില്‍ വായനയുടെ സുഗന്ധം


ഇ.ടി. പ്രകാശ്

വാക്ക് പ്രകാശിക്കട്ടെ' എന്ന ഈവര്‍ഷത്തെ വായനോത്സവത്തിന്റെ പ്രമേയം വായനയുടെ സ്വാധീനംതന്നെയാണ് ഓര്‍മിപ്പിക്കുന്നത്.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാതൃഭൂമി ബുക്ക്‌സിന്റെ സ്റ്റാൾ

''പുസ്തകങ്ങള്‍ ട്രോളിയില്‍ കൊണ്ടുപോകുന്ന കാഴ്ച അപൂര്‍വതയെന്നു മാത്രമല്ല വായനയുടെ അപാരത കൂടിയാണ്...'' -ഈ വാക്കുകള്‍ വാഗ്മിയും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ എം.പി. വീരേന്ദ്രകുമാറിന്റേതാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത അനുഭവമായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നില്‍. വായന ലോകത്തെ കീഴടക്കുമെന്ന മഹത്വചനം അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിക്കുകയാണ് സാംസ്‌കാരികനഗരമായ ഷാര്‍ജയിലൂടെ. അക്ഷരങ്ങള്‍ സത്യത്തെ പ്രതിഫലിപ്പിക്കുമെന്നും അവ ജീവിതത്തിന്റെ സ്വാംശീകരണമാണെന്നും 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഓര്‍മിപ്പിക്കുന്നു.

ലോകത്തിലെ മുന്‍നിര പുസ്തകോത്സവങ്ങളുടെ നിരയില്‍ സ്ഥാനംപിടിച്ച ഷാര്‍ജ പുസ്തകോത്സവം ഈ വര്‍ഷം ആരംഭിച്ചത് നവംബര്‍ രണ്ടിനാണ്. ഓരോ വര്‍ഷവും അക്ഷരസ്നേഹികളായ സന്ദര്‍ശകര്‍ മേളയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഷാര്‍ജയില്‍ ആഘോഷമാകുന്ന പുസ്തകോത്സവത്തില്‍ ആയിരക്കണക്കിന് പ്രസാധകരും ലോകോത്തര എഴുത്തുകാരും ജീവിതം പറയുന്ന ശീര്‍ഷകങ്ങളും വായനക്കാരെ വരവേല്‍ക്കുന്നു. 'വാക്ക് പ്രകാശിക്കട്ടെ' എന്ന ഈവര്‍ഷത്തെ വായനോത്സവത്തിന്റെ പ്രമേയം വായനയുടെ സ്വാധീനംതന്നെയാണ് ഓര്‍മിപ്പിക്കുന്നത്.കോവിഡ് കാലത്തിനുശേഷം കൂടുതല്‍ ആകര്‍ഷകമായി സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ പുസ്തകോത്സവത്തെ ഗംഭീരമാക്കുന്നതില്‍ അറബ് വായനക്കാരെപ്പോലെ മലയാളികളുമുണ്ടെന്നതും പ്രത്യേകതയാണ്. ഷാര്‍ജ വായനോത്സവത്തില്‍ ആദ്യമായി പങ്കെടുക്കാന്‍സാധിച്ച സന്തോഷം പങ്കിട്ട മലയാളത്തിലെ എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞത് ''ഇപ്പോഴെങ്കിലും വരാന്‍ സാധിച്ചത് ജീവിതത്തിലെ സൗഭാഗ്യമാണ്'' എന്നായിരുന്നു. എഴുത്തുകാരനായ കെ.പി. രാമനുണ്ണി ഷാര്‍ജ വായനോത്സവത്തില്‍ ഇത് അഞ്ചാം തവണയാണ് പങ്കെടുക്കുന്നത്. വായനോത്സവത്തിലേക്കുള്ള ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പുസ്തകങ്ങള്‍ നിരന്നുകാണുന്നത് ഒരെഴുത്തുകാരന്‍ എന്നനിലയില്‍ അതിരില്ലാത്ത സന്തോഷമാണ്. സ്വന്തം കൃതികള്‍ അപരിചിതരായ വായനക്കാര്‍ അന്വേഷിച്ച് വാങ്ങിക്കൊണ്ടുപോകുമ്പോള്‍ അഭിമാനമാണെന്ന് രാമനുണ്ണി പറയുന്നു.

ഏതൊക്കെയോ വായനക്കാര്‍ ലോകത്തിന്റെ പലയിടങ്ങളില്‍വെച്ച് രചയിതാവിനെ സ്നേഹിക്കുന്ന സുഖം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്ന് അംബികാസുതനും രാമനുണ്ണിയും പറയുന്നു.

Content Highlights: sharjah book fair 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented