'ലേഡീസ് കമ്പാര്‍ട്ട്മെന്റ്' പ്രകാശനം ചെയ്തു


പുസ്തകം പരിഭാഷപ്പെടുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.

'ലേഡീസ് കമ്പാർട്ട്മെന്റ്' എന്ന പുസ്തകം മന്ത്രി ആർ.ബിന്ദു, സരസ്വതി നാഗരാജനു നൽകി പ്രകാശനം ചെയ്യുന്നു. ടി.ഐ. മധുസൂദനൻ എം.എൽ.എ., ഗ്രന്ഥകാരൻ ബിജു മുത്തത്തി, ജോൺ ബ്രിട്ടാസ് എം.പി. എന്നിവർ സമീപം.

തിരുവനന്തപുരം: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, ബിജു മുത്തത്തിയുടെ 'ലേഡീസ് കമ്പാര്‍ട്ട്മെന്റ്' എന്ന പുസ്തകം മന്ത്രി ആര്‍.ബിന്ദു പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജന്‍ പുസ്തകം ഏറ്റുവാങ്ങി. നിയമസഭയിലെ പുസ്തകോത്സവത്തിലായിരുന്നു പ്രകാശനം.

സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും രാജപാതകളില്‍നിന്ന് നീതിരഹിതമായി തിരസ്‌കരിക്കപ്പെട്ട സ്ത്രീകളുടെ ചരിത്രം ജ്വലിക്കുന്ന പന്തമായി പുതുതലമുറയ്ക്ക് നല്‍കുന്ന പുസ്തകമാണ് 'ലേഡീസ് കമ്പാര്‍ട്ട്മെന്റ്' എന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

സമൂഹത്തില്‍ പാര്‍ശ്വവത്കരണത്തിന് ഇരയാക്കപ്പെട്ട 41 സ്ത്രീവ്യക്തിത്വങ്ങളുടെ ആഗോളസ്വഭാവമുള്ള കഥയായതിനാല്‍ മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലേക്കും പുസ്തകം പരിഭാഷപ്പെടുത്തണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞു.

ബിജു മുത്തത്തി മറുപടി പ്രസംഗം നടത്തി. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ., വി.ജെ. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Ladies Compartment book, Biju Muthathi, Mathrubhumi books, Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented