തുറന്ന ജയിലില്‍ പുസ്തക പ്രകാശനം; ഏറ്റുവാങ്ങിയത് വായനക്കാരനായ തടവുകാരന്‍


തന്റെ എല്ലാ പുസ്തകങ്ങളുടെയും കോപ്പി തടവുകാരന് സമ്മാനിച്ചതായും കെ.എസ് രതീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ.എസ് രതീഷ്, പുസ്തക പ്രകാശനത്തിൽ നിന്നും

ഴുത്തുകാരന്‍ കെ.എസ് രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം തുറന്ന ജയിലില്‍ വെച്ച് പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഹിറ്റ്‌ലറും തോറ്റ കുട്ടിയും' എന്ന പുസ്തകമാണ് തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ വെച്ച് വായന ഏറെ ഇഷ്ടപ്പെടുന്ന ഒരു തടവുകാരന്‍ പ്രകാശനം ചെയ്തത്.

തന്റെ എല്ലാ പുസ്തകങ്ങളുടെയും കോപ്പി തടവുകാരന് സമ്മാനിച്ചതായും കെ.എസ് രതീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജയിലിന്റെ സുരക്ഷയും തടവുകാരന്റെ സ്വകാര്യതയും മാനിച്ച് എഡിറ്റ് ചെയ്ത ഫോട്ടോകളാണ് കഥാകൃത്ത്‌ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

പുസ്തകം വാങ്ങാം

തിരുവനന്തപുരം നെയ്യാര്‍ഡാം ജിഎച്ച്എസ്എസില്‍ എച്ച്എസ്എസ്റ്റി മലയാളം സീനിയര്‍ അധ്യാപകനാണ് രതീഷ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന രതീഷിന്റെ കഥകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

രതീഷ് തന്റെ മറ്റ് പുസ്തകങ്ങളും സമാനമായ രീതിയില്‍ തന്നെയാണ് പ്രകാശനം ചെയ്തിട്ടുള്ളത്. എട്ടാമത്തെ കഥാസമാഹാരമായ തന്തക്കിണര്‍ പ്രകാശനം ചെയ്തത് നാട്ടിലെ കിണര്‍ മേസ്തിരിയായ മോഹനനായിരുന്നു.

കെ.എസ് രതീഷിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: ks ratheesh new book release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented