കെ.ആര്‍. ജയന്‍ (പ്ലാവ്ജയന്‍) രചിച്ച് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'മണ്‍പുറ്റ്' മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.സി.ആര്‍ എല്‍സി പുസ്തകം ഏറ്റുവാങ്ങി.
കാല്‍ക്കീഴില്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്രയാണ് മണ്‍പുറ്റ് എന്ന പുസ്തകം. സുഗതകുമാരി ടീച്ചറാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ച് തൊട്ടറിഞ്ഞു നേടിയെടുത്ത ഈ കുറിപ്പുകള്‍ ഭൂമിക്കും പ്രകൃതിക്കും ഗുണമായി തുണയ്ക്കുമെന്ന് ടീച്ചര്‍ അവതാരികയില്‍ കുറിക്കുന്നു. പുസ്തകം മാതൃഭൂമി ബുക്‌സ് ഷോറൂമുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
Content Highlights: KR Jayan new Malayalam book release Mathrubhumi Books