തിരുവനന്തപുരം: സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവന്റെ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്രസംഭാവനാ പുരസ്‌കാരവും രചനാ പുരസ്‌കാരവും പ്രഖാപിച്ചു. നാട്ടുഗദ്ദിക എന്ന നാടകത്തിന്റെ രചയിതാവായ കെ.ജെ. ബേബിക്കാണ് സമഗ്രസംഭാവനാ പുരസ്‌കാരം.

ബേബിയുടെ മാവേലിമന്റം എന്ന നോവല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. ബെസ്പുര്‍ക്കാന, ഗുഡി ബൈ മലബാര്‍ എന്നിവയാണ് മറ്റ് നോവലുകള്‍. ആദിവാസികള്‍ക്കിടയില്‍ കനവ് എന്ന സ്ഥാപനത്തിലൂടെ ശ്രദ്ധേയമായ വിദ്യാഭ്യാസ നവീകരണവും ബേബി നടത്തിയിരുന്നു.

Content Highlights: KJ Baby wins Bharat Bhavan Award