പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഇയ്യങ്കോട് ശ്രീധരന്, സി. ആര്. ഓമനക്കുട്ടന്, ലളിത ലെനിന്, ജോസ് പുന്നാംപറമ്പില്‍, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പന് എന്നിവര്‍ അര്‍ഹരായി.
തൃശ്ശൂര്‍ : 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഇയ്യങ്കോട് ശ്രീധരന്, സി. ആര്. ഓമനക്കുട്ടന്, ലളിത ലെനിന്, ജോസ് പുന്നാംപറമ്പില്‍, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പന് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സാവിത്രി രാജീവന് ( അമ്മയെ കുളിപ്പിക്കുമ്പോള്‍ - കവിത), ടി.ഡി. രാമകൃഷ്ണന് ( സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി - നോവല്‍ ), എസ്. ഹരീഷ് ( ആദം- ചെറുകഥ), ഡോ. സാംകുട്ടി പട്ടംകരി ( ലല്ല - നാടകം), എസ്. സുധീഷ് ( ആശാന് കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം ), ഫാ. വി.പി.ജോസഫ് വലിയവീട്ടില്‍ ( ചവിട്ടുനാടക വിജ്ഞാനകോശം - വൈജ്ഞാനിക സാഹിത്യം), ഡോ. ചന്തവിള മുരളി ( എ.കെ.ജി: ഒരു സമഗ്രജീവചരിത്രം), ഡോ. ഹരികൃഷ്ണന് ( നൈല്‍വഴികള്‍ - യാത്രാവിവരണം), സി.എം. രാജന് ( പ്രണയവും മൂലധനവും - വിവര്‍ത്തനം), കെ.ടി ബാബുരാജ് ( സാമൂഹ്യപാഠം- ബാലസാഹിത്യം), മുരളി തുമ്മാരുകുടി ( ചില നാട്ടുകാര്യങ്ങള്‍ - ഹാസ്യസാഹിത്യം) എന്നിവര്‍ വിവധ വിഭാഗങ്ങളിലെ പുരസ്കാരത്തിന് അര്‍ഹരായി. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ. പി.എ. അബൂബക്കര്‍ ( വടക്കന്‍ മലയാളം- ഐ.സി. ചാക്കോ അവാര്‍ഡ്), രവി മേനോന് ( പൂര്‍ണേന്ദുമുഖി - സി.ബി. കുമാര്‍ അവാര്‍ഡ്), ഡോ. കെ.പി. ശ്രീദേവി ( നിരുക്തമെന്ന വേദാംഗം - കെ.ആര്. നമ്പൂതിരി അവാര്‍ഡ്), ഡോ. പി. സോമന് ( കവിതയുടെ കാവുതീണ്ടല് - കുറ്റിപ്പുഴ അവാര്‍ഡ്), ആര്യ ഗോപി ( അവസാനത്തെ മനുഷ്യന് - കനകശ്രീ അവാര്‍ഡ് ), രശ്മി ബിനോയ് ( തിരികെ നീ വരുമ്പോള്‍ - കനകശ്രീ അവാര്‍ഡ്), സുനില്‍ ഉപാസന ( കക്കാടിന്റെ പുരാവൃത്തം - ഗീത ഹിരണ്യന് അവാര്‍ഡ്), രവിചന്ദ്രന്‍ സി. ( ബുദ്ധനെ എറിഞ്ഞ കല്ല് - ജി.എന്‍. പിള്ള അവാര്‍ഡ് ), സിസ്റ്റര്‍ അനു ഡേവിഡ് (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം ) എന്നിവര്‍ക്ക് വിവിധ എന്‍ഡോവ്മെന്റ് പുരസ്കാരങ്ങള്‍ ലഭിച്ചു.
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..