ദുബായ്: വായനയിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേടിയിരിക്കുകയാണ് ദുബായില്‍ താമസിക്കുന്ന മലയാളിയായ അഞ്ച് വയസ്സുകാരന്‍ ആയുഷ് കെ.എസ്. ഒരു മണിക്കൂറിനുള്ളില്‍ 20 കഥാ പുസ്തകങ്ങള്‍ വായിച്ചാണ് വയനാട് സ്വദേശിയായ ഈ മിടുക്കന്‍ നേട്ടം കൈവരിച്ചത്.
ഒരുവിധ തടസ്സവും കൂടാതെ ഉദ്യമം പൂര്‍ത്തിയാക്കാന്‍ ആയുഷിനായി. ദ ലിറ്റില്‍ മെര്‍മെയ്ഡ്, ഹെയ്ദി, സ്ലൈ ഫോക്‌സ് ആന്‍ഡ് റെഡ് ഹെന്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തവയില്‍ ഉള്‍പ്പെടും.
ജെ.എസ്.എസ്. ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കെ.ജി. വിദ്യാര്‍ഥിയായ ഈ മിടുക്കന് റീഡിങ് റൂം ബൈ ആയുഷ് എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനലുമുണ്ട്. വായനയിലേക്ക് സമപ്രായക്കാരെ ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൃഷ്ടികളും ഈ ചാനലിലൂടെ വായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി എഴുത്തുകാരാണ് ബന്ധപ്പെടുന്നതെന്ന് ആയുഷിന്റെ അച്ഛന്‍ സുപാല്‍ കെ.ജി. പറഞ്ഞു.
Content Highlights: Reading, Books, Record