തൃശ്ശൂര്‍ : 2017 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ. കെ.എന്‍. പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മ്മയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പഴവിള രമേശന്, എം.പി. പരമേശ്വരന്, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ.ജി. പൗലോസ്, കെ. അജിത, സി.എല്‍. ജോസ് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വീരാന്‍ കുട്ടി ( മിണ്ടാപ്രാണി - കവിത), വി.ജെ. ജെയിംസ് ( നിരീശ്വരന് - നോവല്‍), അയ്മനം ജോണ്‍ ( ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം- ചെറുകഥ), എസ്. വി, വേണുഗോപന്‍ നായര്‍ ( സ്വദേശ്വാഭിമാനി - നാടകം), കല്‍പ്പറ്റ നാരായണന് ( കവിതയുടെ ജീവചരിത്രം- സാഹിത്യവിമര്‍ശനം), എന്‍.ജെ.കെ. നായര്‍ ( നദീവിജ്ഞാനീയം - വൈജ്ഞാനിക സാഹിത്യം), ജയചന്ദ്രന് മൊകേരി ( തക്കിജ്ജ എന്റെ ജയില്‍ ജീവിതം- ജീവചരിത്രം/ ആത്മകഥ), സി.വി. ബാലകൃഷ്ണന് ( ഏതേതോ സരണികളില്‍ - യാത്രാവിവരണം), രമാ മേനോന് ( പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു- വിവര്‍ത്തനം), വി. ആര്. സുധീഷ് ( കുറുക്കന്മാഷിന്റെ സ്കൂള്‍- ബാലസാഹിത്യം), ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ( എഴുത്തനുകരണം അനുരണനങ്ങളും - ഹാസ്യസാഹിത്യം)എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്കാരത്തിന് അര്‍ഹരായി. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പി. പവിത്രന് ( മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം - ഐ.സി. ചാക്കോ അവാര്‍ഡ്), മുരളി തുമ്മാരുകുടി ( കാഴ്ചപ്പാടുകള്‍ - സി.ബി. കുമാര്‍ അവാര്‍ഡ്), പി.കെ. ശ്രീധരന് ( അദ്വൈതശിഖിരം തേടി - കെ.ആര്. നമ്പൂതിരി അവാര്‍ഡ്), എസ്. കലേഷ് ( ശബ്ദമഹാസമുദ്രം- കനകശ്രീ അവാര്‍ഡ് ), അബിന്‍ ജോസഫ് ( കല്യാശ്ശേരി തീസിസ് - ഗീത ഹിരണ്യന് അവാര്‍ഡ്), ഡോ. പി. സോമന് ( മാര്കിസം ലൈംഗികത സ്ത്രീപക്ഷം - ജി.എന്‍. പിള്ള അവാര്‍ഡ് ), ശീതള്‍ രാജഗോപാല്‍ (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം ) എന്നിവര്‍ക്ക് വിവിധ എന്‍ഡോവ്മെന്റ് പുരസ്കാരങ്ങള്‍ ലഭിച്ചു.
മാതൃഭൂമിയുടെ നാല് പുസ്തകങ്ങള്‍ക്ക് പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാര പ്രഖ്യാപനത്തില്‍ മാതൃഭൂമിക്കും നേട്ടം. മാതൃഭൂമിയുടെ നാല് പുസ്തകങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചു. കല്‍പ്പറ്റ നാരായണന്റെ കവിതയുടെ ജീവചരിത്രം , സി.വി. ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍, വി. ആര്. സുധീഷിന്റെ കുറുക്കന്മാഷിന്റെ സ്കൂള്‍, മുരളി തുമ്മാരുകുടിയുടെ കാഴ്ചപ്പാടുകള്‍ എന്നീ പുസ്തകങ്ങള്‍ക്കാണ് പുരസ്കാരം.
Content Highlights: Kerala Sahitya Akademi award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..