തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അക്കാദമി ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. കോവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായാണ് പുരസ്‌കാരസമര്‍പ്പണം നടത്തുന്നത്.

പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാരസമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അധ്യക്ഷയായി.

നിര്‍വ്വാഹകസമിതിയംഗം ആലങ്കോട് ലീലാകൃഷ്ണന്‍, ജനറല്‍ കൗണ്‍സിലംഗം ടി.ഡി. രാമകൃഷ്ണന്‍ എന്നിവര്‍ പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി.

പി. രാമന്‍, എം.ആര്‍. രേണുകുമാര്‍ (കവിത), സജിത മഠത്തില്‍, ജിഷ അഭിനയ (നാടകം), ജി. മധുസൂദനന്‍ (വൈജ്ഞാനികസാഹിത്യം), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം), കെ. അരവിന്ദാക്ഷന്‍ (വിവര്‍ത്തനം), കെ.ആര്‍. വിശ്വനാഥന്‍ (ബാലസാഹിത്യം), സത്യന്‍ അന്തിക്കാട് (ഹാസസാഹിത്യം), ഐ. ഷണ്മുഖദാസ് (ഐ.സി. ചാക്കോ അവാര്‍ഡ് നേടിയ പ്രൊഫ. പി. മാധവനുവേണ്ടി) ബോബി ജോസ് കട്ടിക്കാട് (സി.ബി. കുമാര്‍ അവാര്‍ഡ്), ഇ.എം. സുരജ (തുഞ്ചന്‍ സ്മാരക ഉപന്യാസമത്സരം) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

അക്കാദമി നിര്‍വാഹകസമിതിയംഗം സെക്രട്ടറി ഡോ.കെ.പി. മോഹനന്‍, പ്രൊഫ.എം.എം. നാരായണന്‍, സി. രാവുണ്ണി, ഇ.ഡി. ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: kerala sahitya akademi award award