ഉണ്ണി. ആർ, പി.എഫ് മാത്യൂസ്, ഒപി സുരേഷ്
തൃശൂര്‍: 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.എഫ് മാത്യൂസ് (നോവല്‍-അടിയാളപ്രേതം), ഒ.പി സുരേഷ് (കവിത- താജ്മഹല്‍), ഉണ്ണി. ആര് (ചെറുകഥ- വാങ്ക്) എന്നിവര്‍ക്കാണ് പുരസ്കാരം.
25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. മുതിര്‍ന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് പുരസ്കാരം.
കെ.കെ കൊച്ച്, മാമ്പുഴ കുമാരന്, കെ.ആര് മല്ലിക, സിദ്ധാര്ഥന് പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം.എ റഹ്മാന് എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിനും അര്‍ഹരായി. 30000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ശ്രീജിത്ത് പൊയില്‍ക്കാവ് (നാടകം), ഡോ. പി സോമന് (സാഹിത്യ വിമര്‍ശനം), ടി.കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം), കെ. രഘുനാഥന് (ജീവചരിത്രം-ആത്മകഥ), വിധു വിന്‍സെന്റ് (യാത്രാവിവരണം), അനിത തമ്പി, സംഗീത ശ്രീനിവാസന് (വിവര്‍ത്തനം) പ്രിയ എ.എസ് ബാലസാഹിത്യം, ഇന്നസെന്റ് (ഹാസസാഹിത്യം) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.
പ്രൊഫ. പി നാരായണമേനോന് (ഐ.സി ചാക്കോ അവാര്‍ഡ്), ജെ. പ്രഭാഷ്, ടി.ടി ശ്രീകുമാര്‍ (സി.ബി കുമാര്‍ അവാര്‍ഡ്), വി. ശിശുപാലപ്പണിക്കര്‍ (കെ.ആര് നമ്പൂതിരി അവാര്‍ഡ്), ചിത്തിര കുസുമന്‍ (കനകശ്രീ അവാര്‍ഡ്), കെ.എന്‍ പ്രശാന്ത് (ഗീതാ ഹിരണ്യന് അവാര്‍ഡ്), കേശവന് വെളുത്താട്ട്, വി. വിജയകുമാര്‍ (ജി.എന്‍ പിള്ള അവാര്‍ഡ്), എം.വി നാരായണന് (കുറ്റിപ്പുഴ അവാര്‍ഡ്), ഗീതു എസ്.എസ് (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡുകളും നേടി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും' എന്ന പുസ്തകമാണ് ഇന്നസെന്റിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
Content Highlights: Kerala sahitya academy awards 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..