
കേരള സാഹിത്യ അക്കാദമി
തൃശ്ശൂര്‍: സാഹിത്യ അക്കാദമിയുടെ ചരിത്രത്തിലാദ്യമായി മലയാളത്തിലെ ചെറുപ്രസാധകര്ക്ക് പുസ്തകങ്ങള്‍ പരിചയപ്പെടുത്താന്‍ വേദിയൊരുക്കുന്നു. സാഹിത്യ അക്കാദമി വെബ്സൈറ്റിലെ വായനമൂലയിലാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത്.
സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി കെ.പി. മോഹനനാണ് വായനമൂലയെന്ന ആശയം കൊണ്ടുവന്നത്. പുതിയ ഭരണസമിതി ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിരവധി പ്രസാധകരാണ് പുസ്തകങ്ങളുടെ വിവരങ്ങള്‍ അയയ്ക്കുന്നത്. മലയാളത്തിലെ എല്ലാ പുസ്തകങ്ങളും ചേര്‍ത്തുള്ള വിപുലമായ ലൈബ്രറിയാണ് സാഹിത്യ അക്കാദമിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. എന്നാല്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രസാധകരെ സംബന്ധിച്ച് പുസ്തകങ്ങള്‍ അക്കാദമിയിലേക്ക് നല്‍കുന്നതിന് പരിമിതിയുണ്ട്. ഇങ്ങനെയുള്ള പ്രസാധകര്‍ക്ക് പുസ്തകങ്ങളെ വായനമൂല വഴി വായനക്കാരിലെത്തിക്കാം.
https://keralasahityaakadmi.org/puthiya-pusthakangal-samarpikuka/ എന്ന ലിങ്ക് വഴി ചെറുപ്രസാധകര്ക്ക് പുസ്തകത്തിന്റെ പേര്, പ്രസാധകന്റെ പേര്, വില, കവര്‍ചിത്രം, പ്രസാധകന്റെ വെബ്സൈറ്റ് അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം അക്കാദമിയിലേക്ക് അയയ്ക്കാം. ഇവയെല്ലാം വായനമൂലയില്‍ അക്കാദമി പ്രസിദ്ധീകരിക്കും. വായനക്കാര്‍ക്ക് പ്രസാധകരുമായി നേരിട്ട് ആശയവിനിമയം നടത്തി പുസ്തകങ്ങള്‍ വാങ്ങാം. അക്കാദമിയുടെ വെബ്സൈറ്റ് നവീകരിച്ചാണ് പുതിയ സൗകര്യം ഒരുക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..